Kerala
Kerala
ഇടുക്കി എയർ സ്ട്രിപ്പിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ
|29 April 2022 8:47 AM GMT
പദ്ധതിക്ക് മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും ഇത് നടപ്പായാൽ പെരിയാർ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ
ഇടുക്കി എയർ സ്ട്രിപ്പിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പദ്ധതിക്ക് മുൻകൂർ അനുമതി തേടിയിട്ടില്ലെന്നും ഇത് നടപ്പായാൽ പെരിയാർ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പദ്ധതിക്ക് കേന്ദ്രവനം മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ അറിയിച്ചു.
തൊടുപുഴ സ്വദേശിയാണ് എയർ സ്ട്രിപ്പിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നത്. വനത്തോട് ചേർന്ന് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നത് അവയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ കേന്ദ്രസർക്കാറും ഈ വാദം ശരിവെച്ചിരിക്കുകയാണ്.
Central government in the high court against the Idukki airstrip