Kerala
Central government,  Doordarshan , Aakashvani, Sangh Parivar, Chief Minister,
Kerala

ദൂരദർശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടാൻ കേന്ദ്ര സർക്കാർ നീക്കം: മുഖ്യമന്ത്രി

Web Desk
|
26 Feb 2023 3:19 PM GMT

വാർത്താ ശൃംഖലകളെ ആർ.എസ് .എസ് വൽക്കരിക്കാനുള്ള ശ്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു

തിരുവനന്തപുരം: സംഘപരിവാർ പിന്തുണയുള്ള വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറുമായി പ്രസാർ ഭാരതി കരാർ ഒപ്പിട്ടതിൽ പ്രതിഷേധം വ്യാപകം . ദൂരദർശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കമാണെന്നും ജനാധിപത്യത്തിന്റെ കഴുത്തിൽ കത്തിവെക്കുന്നതാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിമർശിച്ചു. വാർത്താ ശൃംഖലകളെ ആർ.എസ് .എസ് വൽക്കരിക്കാനുള്ള ശ്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

പ്രശസ്ത വാര്‍ത്താ ഏജന്‍സിയായ പി ടി ഐ യുടെ വാർത്താ വിതരണ കരാർ ഒഴിവാക്കിയാണ് ഹിന്ദുസ്ഥാൻ സമാചാറുമായി വാർത്താ ശേഖരണത്തിന് പ്രസാർ ഭാരതി കരാർ ഒപ്പിട്ടിരിക്കുന്നത്. ദൂരദര്‍ശനും ആകാശവാണിയും ഇനി ദിവസേനയുള്ള വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായി ആശ്രയിക്കുന്നത് ഹിന്ദുസ്ഥാൻ സമാചാറിനെയായിരിക്കും.രണ്ട് വര്‍ഷത്തെ സബ്ക്രിപ്ഷന്‍ തുകയായ 7 കോടിയിലേറെ രൂപ ഹിന്ദുസ്ഥാന്‍ സമാചാറിന് പ്രസാര്‍ ഭാരതി നൽകണം .ദിവസേന നൂറു വാര്‍ത്തകള്‍ പ്രസാര്‍ ഭാരതിക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. 40 ലോക്കല്‍ വാര്‍ത്തകളും പത്ത് ദേശീയ വാര്‍ത്തകളും വേണം. വിവിധ വിഷയങ്ങളിൽ ഒരു ദിവസം ആയിരം വാർത്തകൾ നൽകാൻ ശേഷിയുള്ള പി ടി ഐ യെ പടിക്കു പുറത്താക്കിയാണ് ,ആർ.എസ് എസിന്റെ മുതിർന്ന പ്രചാരകനായ ശിവറാം ശങ്കർ ആപ്‌തെ ആരംഭിച്ച ഹിന്ദുസ്ഥാന് സമാചാറുമായി പ്രസാർ ഭാരതി കരാറിൽ ഏർപ്പെട്ടിരിക്കുന്നത് . 600 പൂർണ സമയ മാധ്യമപ്രവർത്തകർ ,800 പ്രാദേശിക മാധ്യമ പ്രവർത്തകർ ഉൾപ്പെടുന്ന വിപുലമായ വാർത്താ ശേഖരണ ശൃംഖലയാണ് പി ടി ഐ യ്ക്കുള്ളത്. വാർത്താ ശൃംഖലയിലെ കാവിവൽക്കരണമാണ് ഈ കരാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു

Similar Posts