Kerala
മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥ; പഠനത്തിനായി കേന്ദ്രസംഘമെത്തി
Kerala

മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥ; പഠനത്തിനായി കേന്ദ്രസംഘമെത്തി

Web Desk
|
11 Oct 2023 8:18 AM GMT

സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഹാർബറിൽ പഠനത്തിനെത്തിയത്. അപകടങ്ങളുടെ കാരണം കണ്ടെത്തി പരിഹാരം നിർദേശിക്കുകയെന്നതാണ് പഠനത്തിൻ്റെ ലക്ഷ്യം.

തിരുവനന്തപുരം: അപകടങ്ങൾ തുടർക്കഥയായ മുതലപ്പൊഴിയിൽ പഠനത്തിനായി കേന്ദ്രസംഘമെത്തി. സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഹാർബറിൽ പഠനത്തിനെത്തിയത്. അപകടങ്ങളുടെ കാരണം കണ്ടെത്തി പരിഹാരം നിർദേശിക്കുകയെന്നതാണ് പഠനത്തിൻ്റെ ലക്ഷ്യം.

മൂന്നാംഘട്ട പഠനമാണ് നടക്കുന്നതെങ്കിലും ഇത് ആദ്യമായാണ് സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ നേരിട്ടെത്തുന്നത്. ഇതുവരെയും ഹാർബർ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെൻ്റ് വിവരം ശേഖരിച്ച് സി.ഡബ്യൂ.ആർ.പി.എസിന് നൽകുകയായിരുന്നു.

ശാസ്ത്രജ്ഞരായ ജിതേന്ദ്ര.എ.ഷിംപി, എ.എ.സോനവനെ, ഡോ.എ.കെ.സിങ്, സുബോധ്കുമാർ, ബാബാജി .ആർ.തോപ്തെ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് പഠനം നടത്തുന്നത്. കടലിലെ ഒഴുക്ക്, വേലിയേറ്റം വേലിയിറക്കങ്ങളിലെ വ്യത്യാസം, അടിത്തട്ടിലെ മണ്ണ് പരിശോധന തുടങ്ങി ഏഴ് പ്രധാന വിഷയങ്ങളാണ് പഠന വിധേയമാക്കുന്നത്. 24 മണിക്കൂറും കടലിലെ മാറ്റങ്ങൾ രേഖപ്പെടുത്താൻ അത്യാധുനിക ഉപകരണങ്ങൾ സംഘം ഉപയോഗിക്കും. ഇന്നുമുതൽ 10 ദിവസമാണ് പഠന പ്രവർത്തനങ്ങൾ മുതലപ്പൊഴിയിൽ നടക്കുക.


Similar Posts