Kerala
Kerala
'കേന്ദ്ര ഹജ്ജ് കമ്മിറ്റി നിഷ്ക്രിയം'; ഒരു വർഷത്തോളം യോഗം ചേർന്നില്ല, ഒരുക്കങ്ങൾ മന്ദഗതിയിലെന്ന് വിമർശനം
|30 Jan 2024 1:51 AM GMT
വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ന്യൂനപക്ഷ മന്ത്രാലയത്തിലേക്ക് ഹജ്ജ് കമ്മിറ്റിയെ മാറ്റിയതോടെ അധികാരം ഇല്ലാതായെന്ന് മുൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പറായിരുന്ന അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
മലപ്പുറം: ഈ വർഷത്തെ ഹജ്ജിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടും ഹജ്ജ് കമ്മിറ്റി യോഗം നടക്കുന്നില്ല. ഒരു വർഷത്തോളമായി ഹജ്ജ് കമ്മറ്റി യോഗം ചേർന്നിട്ടില്ല. ഹജ്ജിനായി നടത്തേണ്ട ഒരുക്കങ്ങൾ മന്ദഗതിയിലാണന്നെ വിമർശനവും ഉയരുന്നുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ന്യൂനപക്ഷ മന്ത്രാലയത്തിലേക്ക് ഹജ്ജ് കമ്മിറ്റിയെ മാറ്റിയതോടെ അധികാരം ഇല്ലാതായെന്ന് മുൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പറായിരുന്ന അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ഹജ്ജ് കമ്മിറ്റി നോക്കുകുത്തിയാവുകയാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു. എ.പി അബ്ദുള്ള കുട്ടി ചെയർമാനായതിന് ശേഷം വളരെ കുറച്ച് മാത്രമേ യോഗം ചേർന്നിട്ടുള്ളൂ. ഹറമിന് സമീപത്ത് കെട്ടിടം വാടകക്കെടുക്കുന്ന നടപടി അടക്കം വൈകുന്നതായും വിമർശനം ഉയരുന്നുണ്ട്.