Kerala
കേരളത്തിന് 3000 കോടി കടമെടുക്കാം;  വായ്പാ പരിധിയിൽ മുൻകൂർ കടത്തിന് കേന്ദ്രാനുമതി
Kerala

കേരളത്തിന് 3000 കോടി കടമെടുക്കാം; വായ്പാ പരിധിയിൽ മുൻകൂർ കടത്തിന് കേന്ദ്രാനുമതി

Web Desk
|
12 April 2024 1:21 PM GMT

സാമൂഹിക സുരക്ഷ പെൻഷൻ കുടിശ്ശിക തീർക്കാനും കൂടുതൽ പണം കണ്ടെത്താൻ സംസ്ഥാന നീക്കം

ഡൽഹി: വായ്പാ പരിധിയിൽ നിന്നും മുൻകൂറായി കടമെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുമതി. 3000 കോടി രൂപ കടം എടുക്കാനാണ് അനുമതി. സാമൂഹ്യസുരക്ഷ പെൻഷൻ കമ്പനിക്ക് പണം കണ്ടെത്താൻ വീണ്ടും സഹകരണ കൺസോർഷ്യം രൂപീകരിക്കാൻ സംസ്ഥാനം തീരുമാനിച്ചു.

സംസ്ഥാനങ്ങൾക്ക് ഈ വർഷം എടുക്കാവുന്ന വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകുന്നത് അടുത്തമാസമാണ്. എന്നാൽ സാധാരണ ഏപ്രിൽ മാസത്തെ ചെലവുകൾക്കായി വായ്പാ പരിധിയ്ക്ക് അകത്ത് നിന്ന് ഒരു തുക മുൻകൂറായി കടം എടുക്കാൻ കേന്ദ്രം അനുമതി നൽകുകയും ചെയ്യും.

കഴിഞ്ഞ സാമ്പത്തിക വർഷം ഇത്തരത്തിൽ 5000 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രം മുൻകൂർ അനുമതി നൽകിയിരുന്നു . അതിനാൽ ഇത്തവണയും 5000 കോടി കടം എടുക്കാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. പക്ഷേ 3000 കോടി കടം എടുക്കാനാണ് കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകിയത്.

സാമൂഹിക സുരക്ഷ പെൻഷൻ കുടിശ്ശിക തീർക്കാനും കൂടുതൽ പണം കണ്ടെത്താൻ സംസ്ഥാനം നീക്കം തുടങ്ങി. പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ കമ്പനിക്ക് പണം കണ്ടെത്താനാണ് നീക്കം . 9.1 ശതമാനം പലിശ നൽകും. 2000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ കൺസോർഷ്യത്തിലൂടെ 800 കോടിയാണ് സമാഹരിച്ചത്.

Similar Posts