Kerala
Central Vista: Inauguration of Hindutva Rashtra - I.N.L
Kerala

സെൻട്രൽ വിസ്ത: ഹിന്ദുത്വ രാഷ്ട്രത്തിന്റെ ഉദ്ഘാടനം - ഐ.എൻ.എൽ

Web Desk
|
28 May 2023 3:22 PM GMT

'ചെങ്കോൽ' കൈമാറ്റത്തിലൂടെ ജനാധിപത്യത്തെ പരിഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്'

കോഴിക്കോട് : ജനാധിപത്യത്തിൽ നിന്ന് രാജവാഴ്ചയിലേക്കും, മതനിരപേക്ഷതയിൽ നിന്ന് മതരാഷ്ട്രത്തിലേക്കുമുള്ള ചുവടുമാറ്റം വിളിച്ചോതുന്നതാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് നൽകുന്ന സന്ദേശമെന്ന് ഐഎന്‍എല്‍. ഇതിലൂടെ ഹിന്ദുത്വ രാഷ്ട്ര പ്രഖ്യാപനമാണ് ആർഎസ്‌എസ്‌ ലക്ഷ്യം വെച്ചതെന്നും ഐ.എൻ.എൽ സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട് കെപി ഇസ്മായിൽ, ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

'ചെങ്കോൽ' കൈമാറ്റത്തിലൂടെ ജനാധിപത്യത്തെ പരിഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്, 'രാജ' സഭയിലേക്ക് കടന്നു ചെല്ലാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. മനുസ്മൃതി അടിസ്ഥാനമാക്കുന്നത് കൊണ്ടാണ് ബ്രാഹ്മണ്യത്തിന് കീഴ്പ്പെടുന്ന കാഴ്ചകൾ ചടങ്ങിൽ കാണാനിടയായത്, രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തിയതിന് പിന്നിലും ബ്രാഹ്മണ്യ താല്പര്യങ്ങളാണ്.'

ജനാധിപത്യത്തിന്റെ പ്രതീകമായ പഴയ പാർലമെന്റ് മന്ദിരം മ്യൂസിയമാക്കുന്നതിലൂടെ രാജ്യത്തിന്റെ ചരിത്രത്തെ വിസ്‌മൃതിയിലാഴ്ത്താനാണ് ശ്രമിക്കുന്നത്. മഹത്മാ ഗാന്ധി, അംബേദ്കർ പ്രതിമകളും, മഹാന്മാരുടെ ചിത്രങ്ങളും നോക്കുകുത്തിയാവേണ്ടത് ആർഎസ്‌എസിന്റെ ആവശ്യമാണ്‌, ഉദ്ഘാടനത്തിനായി സവർക്കറുടെ ജന്മദിനം തെരഞ്ഞെടുത്തതും ഈ അജണ്ടയുടെ ഭാഗമാണെന്നും പ്രസ്താവനയിൽ പറയുന്നു


Similar Posts