Kerala
പിഎഫ്‌ഐ അക്കൗണ്ടുകൾ മരവിപ്പിക്കണം: സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം
Kerala

പിഎഫ്‌ഐ അക്കൗണ്ടുകൾ മരവിപ്പിക്കണം: സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം

Web Desk
|
28 Sep 2022 5:10 AM GMT

പിഎഫ്‌ഐയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പ്രവർത്തനരഹിതമായി

ന്യൂഡൽഹി: പിഎഫ്‌ഐ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സംഘടനയുടെ പ്രവർത്തകരെയും പിന്തുണയ്ക്കുന്നവരെയും നിരീക്ഷിക്കണമെന്നും നിരോധിത സംഘടനകളുടെ ഓഫീസുകൾ സീൽ ചെയ്യണമെന്നുമാണ് നിർദേശം.

കേന്ദ്ര നിർദേശത്തെ തുടർന്ന് ഇന്ന് രാവിലെ സംസ്ഥാന ഇന്റലിജൻസ് എഡിജിപിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പിഎഫ്‌ഐയിലും അനുബന്ധ സംഘടനകളിലും പ്രവർത്തിച്ചവരെ നിരീക്ഷിക്കാൻ തീരുമാനമായിട്ടുണ്ട്. മറ്റ് ജില്ലാ പൊലീസ് മേധാവിമാർക്കാണ് ലോ ആൻഡ് ഓർഡർ എഡിജിപി നിർദേശം. ഓഫീസുകൾ സീൽ ചെയ്യാനെത്തുമ്പോൾ ഏതെങ്കിലും രീതിയിലുള്ള സംഘർഷം ഉണ്ടാവുകയാണെങ്കിൽ അത് തടയാനുള്ള നടപടികൾ സ്വീകരിക്കാനും പൊലീസ് മേധാവികൾക്ക് നിർദേശമുണ്ട്.

പോപുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് ഡൽഹി ഷഹീൻബാഗിൽ സംഘർഷം ഉടലെടുത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം പിഎഫ്‌ഐ നിരോധനം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമെന്ന് എസ്ഡിപിഐ പ്രതികരിച്ചു. ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മേലുള്ള തിരിച്ചടിയാണ് നിരോധനമെന്നും ഭരണകൂടം സംഘടനാ സ്വാതന്ത്ര്യം അടിച്ചമർത്തുന്നുവെന്നും എസിഡിപിഐ കൂട്ടിച്ചേർത്തു.എസ്ഡിപിഐയെയും നിരോധിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. രാഷ്ട്രീയപ്പാർട്ടി ആയതിനാൽ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായാണ് റിപ്പോർട്ട്.

Similar Posts