Kerala
rain today, Orange alert,rain updates kerala,കനത്തമഴക്ക് സാധ്യത,കേരള മണ്‍സൂണ്‍,കാലാവസ്ഥ ന്യൂസ്
Kerala

ഇന്ന് അതിശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Web Desk
|
28 July 2024 12:58 AM GMT

വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന് സ്വാധീന ഫലമായി വരുന്ന രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്.

മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലക്കും കടൽ ആക്രമണത്തിനും സാധ്യതയുള്ളതിനാൽ വടക്കൻ കേരളതീരത്തു നിന്നും ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ നിന്നും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Similar Posts