Kerala
ചന്ദ്രിക കള്ളപ്പണക്കേസ്: മുഈനലി തങ്ങള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാവില്ല
Kerala

ചന്ദ്രിക കള്ളപ്പണക്കേസ്: മുഈനലി തങ്ങള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാവില്ല

Web Desk
|
17 Sep 2021 5:33 AM GMT

ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് മുഈനലിയോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാനുള്ള പുതിയ തിയ്യതി ചൂണ്ടിക്കാട്ടി ഇ.ഡി പുതിയ നോട്ടീസ് പുറപ്പെടുവിക്കും.

ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മൊഴിയെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുഈനലി അന്വേഷണ ഉദ്യോഗസ്ഥന് ഇമെയില്‍ അയക്കുകയായിരുന്നു.

ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് മുഈനലിയോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാനുള്ള പുതിയ തിയ്യതി ചൂണ്ടിക്കാട്ടി ഇ.ഡി പുതിയ നോട്ടീസ് പുറപ്പെടുവിക്കും.

ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഈനലി ആരോപിച്ചിരുന്നു. സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ നിയന്ത്രിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രിക ഫിനാന്‍സ് ഡയരക്ടറും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനുമായ മുഹമ്മദ് സമീര്‍ ആണ് സ്ഥിതി വഷളാക്കിയതെന്നും മുഈനലി ആരോപിച്ചിരുന്നു.

Similar Posts