Kerala
Chandi Oommen
Kerala

ബഹുദൂരം മുന്നിൽ; ചാണ്ടി ഉമ്മന്റെ ലീഡ് 10,000 കടന്നു

Web Desk
|
8 Sep 2023 4:06 AM GMT

17066 വോട്ടാണ് ജെയ്ക് സി തോമസിന് ലഭിച്ചത്

പുതപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബഹുദൂരം മുന്നിലെത്തി യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. 11,235വോട്ടിന്റെ ലീഡാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. രാവിലെ 9.30 ഓടെ 25758 വോട്ടാണ് ചാണ്ടി ഉമ്മൻ ചാണ്ടിക്ക് ലഭിച്ചത്. അയര്‍കുന്നവും അകലക്കുന്നവും എണ്ണിക്കഴിഞ്ഞപ്പോള്‍ 36258 വോട്ടാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. 23862 വോട്ടാണ് എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന് ലഭിച്ചത്. ബി.ജെ.പിക്ക് 1214 വോട്ടുകളാണ് ലഭിച്ചത്.

2491 പോസ്റ്റൽ വോട്ടുകളിലാണ് 1210 വോട്ടുകളും ചാണ്ടി ഉമ്മൻ നേടിയത്. പോസ്റ്റല്‍ വോട്ടിന് ശേഷം അയർകുന്നം പഞ്ചായത്തിലെ വോട്ടുകൾ എണ്ണി. ശേഷമാണ് അകലക്കുന്നത്തെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഇതിന് ശേഷമായിരിക്കും കൂരോപ്പട, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണുക.

ഇന്ന് രാവിലെ എട്ടുമണിയോടെ സ്ട്രോങ് റൂം തുറന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങാന്‍ പിന്നെയും വൈകി. 8.20 ഓടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. കോട്ടയം ബസേലിയോസ് കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

വോട്ടെണ്ണലിനെ തുടക്കത്തില്‍ തന്നെ ചാണ്ടിക്ക് തന്നെയായിരുന്നു ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്‍ ലീഡ് നേടിയിരുന്നു. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. വോട്ടെണ്ണലിന്‍റെ തുടക്കം മുതലെ വിജയപ്രതീക്ഷയിലാണ് യു.ഡി.എഫ്. ചാണ്ടിയുടെ വിജയമുറപ്പിച്ച് ആദ്യം മുതലെ ആഘോഷം തുടങ്ങിയിരുന്നു. 72.86 ശതമാനമായിരുന്നു ഉപതെരഞ്ഞെടുപ്പിലെ പോളിങ്.


Related Tags :
Similar Posts