Kerala
ദൃശ്യം മോഡൽ കൊലയ്ക്ക് കാരണം പ്രതിയുടെ സംശയം; റിമാൻഡ് റിപ്പോർട്ട്
Kerala

ദൃശ്യം മോഡൽ കൊലയ്ക്ക് കാരണം പ്രതിയുടെ സംശയം; റിമാൻഡ് റിപ്പോർട്ട്

Web Desk
|
4 Oct 2022 12:55 AM GMT

രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നിവരുമായി ചേർന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തി.

കോട്ടയം: ചങ്ങാനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിന് കാരണം പ്രതി മുത്തുകുമാറിന്റെ സംശയമെന്ന് റിമാൻഡ് റിപ്പോർട്ട്. കൊല്ലപ്പെട്ട ബിന്ദുമോൻ തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് മുത്തുകുമാറിന് സംശയമുണ്ടായിരുന്നു.

ബിന്ദുമോനെ വീട്ടിൽ വിളിച്ചുവരുത്തി ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് കൊല നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. മുത്തുകുമാർ, രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നിവരുമായി ചേർന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തി.

മൃതദേഹം കുഴിച്ചിടുന്നതിനും ബൈക്ക് തോട്ടിൽ ഉപേക്ഷിക്കുന്നതിനും രണ്ടും മൂന്നും പ്രതികൾ മുത്തുകുമാറിനെ സഹായിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസമാണ് ആലപ്പുഴ ആ​ര്യാ​ട് മൂ​ന്നാം വാ​ർ​ഡ്​ കി​ഴ​ക്കേ​വെ​ളി​യി​ൽ പു​രു​ഷ​ന്‍റെ മ​ക​ൻ ബി​ന്ദു​കു​മാ​റി​ (ബി​നു​മോ​ൻ-45)ന്റെ മൃതദേഹം​​ ച​ങ്ങ​നാ​ശേരി എ​.സി കോ​ള​നി​യി​ലെ വീ​ട്ടി​ൽ കണ്ടെത്തിയത്. മുറിയുടെ തറ തുരന്ന് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.

സംഭവത്തിൽ എ.​സി കോ​ള​നി അ​ഖി​ൽ ഭ​വ​നി​ൽ വാ​ട​ക​യ്ക്ക്​ താ​മ​സി​ക്കു​ന്ന സൗ​ത്ത്​ ആ​ര്യാ​ട്​ അ​വ​ലൂ​കു​ന്ന്​ മ​റ്റ​ത്തി​ൽ കോ​ള​നി മു​ത്തു​കു​മാ​റി​​ (53)നെ ആ​ല​പ്പു​ഴ നോ​ർ​ത്ത്​ പൊ​ലീ​സാണ്​ പി​ടി​കൂ​ടി​യ​ത്.

ബി​ന്ദു​കു​മാ​റി​ന്‍റെ ബൈ​ക്ക്​ വാ​ക​ത്താ​ന​ത്തെ തോ​ട്ടി​ൽ ഉ​പേ​ക്ഷി​ക്കാ​നും കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം കു​ഴി​യെ​ടു​ത്ത്​ മൃ​ത​ദേ​ഹം മ​റ​വു ​ചെ​യ്യാ​നും കൂ​ട്ടു​പ്ര​തി​ക​ളാ​യ ബി​ബി​ന്‍റെ​യും ബി​നോ​യി​യു​ടെ​യും സ​ഹാ​യം കി​ട്ടി​യെ​ന്ന്​ പ്ര​തി ​മൊ​ഴി ന​ൽ​കി​യ​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞിരുന്നു.

സെ​പ്തം​ബ​ർ 26 മു​ത​ലാ​ണ്​ ബി​ന്ദു​കു​മാ​റി​നെ വീ​ട്ടി​ൽ​ നി​ന്ന്​ കാ​ണാ​താ​യ​ത്. ഇതിൽ കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ ഒ​ളി​വി​ൽ ​പോ​യ മു​ത്തു​കു​മാ​ർ നോ​ർ​ത്ത്​ പൊ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​വ​സാ​നം ഫോ​ൺ​ വി​ളി​ച്ച​വ​രി​ലേ​ക്ക് പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ്​ ​പ്ര​തി​ക​ളി​ലേ​ക്ക്​ എ​ത്തി​യ​ത്.

കൊ​ല​പാ​ത​കം ന​ട​ത്തി​യ​ശേ​ഷം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക്​ ക​ട​ന്ന മു​ത്തു​കു​മാ​ർ ആ​ല​പ്പു​ഴ​യി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ്​ പൊ​ലീ​സ്​ ന​ട​ത്തി​യ നീ​ക്ക​മാ​ണ്​ വി​ജ​യി​ച്ച​ത്. പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ൾ താ​മ​സി​ക്കു​ന്ന ക​ല​വൂ​ർ​ ഐ.​ടി.​സി കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച്​ നി​രീ​ക്ഷ​ണ​വു​മു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ്​ മു​ത്തു​കു​മാ​ർ കോ​ള​നി​യി​ലെത്തി​യ​ത്. ഇ​ത്​ തി​രി​ച്ച​റി​ഞ്ഞ കോ​ള​നി​ക്കാ​ർ വി​വ​രം പൊ​ലീ​സി​ന്​ കൈ​മാ​റി​യ​തോ​ടെ​യാ​ണ്​ പി​ടി​യി​ലാ​യ​ത്.

Similar Posts