Kerala
സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം
Kerala

സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

Web Desk
|
13 Oct 2023 3:30 AM GMT

ആറ് ജില്ലകളിലെ കലക്ടർമാരെ സ്ഥലം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. വിഴിഞ്ഞം പോർട്ട് എം.ഡിയുടെ ചുമതല ദിവ്യ എസ് അയ്യർക്ക് നൽകി. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയനെ തൊഴിൽ വകുപ്പ് സെക്രട്ടറിയാക്കി. ആലപ്പുഴ ജില്ലാ കലക്ടർഹരിത വി കുമാർ മൈനിങ് ജിയോളജി ഡയക്ടറാവും. ആറ് ജില്ലകളിലെ കലക്ടർമാരെ സ്ഥലം മാറ്റി.

പുതിയ തസ്തികൾ സൃഷ്ടിച്ചു കൊണ്ടുള്ള മാറ്റത്തിന്റെ ഭാഗമായാണ് ഐ.എ.എസ് തലപ്പത്ത് മാറ്റങ്ങളുണ്ടായിട്ടുള്ളത്. സൗരഭ് ജയൻ തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് പുറമെ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയുടെയും വ്യവസായ, കയർ, കശുവണ്ടി, കൈത്തറി വിഭാഗങ്ങളുടെ സെക്രട്ടറിയുടെയും അധിക ചുമതല വഹിക്കും. നിലവിൽ തൊഴിൽ വകുപ്പ് സെക്രെട്ടറിയായിരുന്ന അജിത് കുമാറാണ് പുതിയ കേരള ഹൗസ് റസിഡന്റ് കമ്മീഷണർ. പൊതു വകുപ്പ് അഡീഷണൽ സെക്രട്ടറി അഞ്ജന ഐ.എ.എസിനെ നിലവിലുള്ള ചുമതലയ്ക്കു പുറമെ കേരളാ സംസ്ഥാന പിന്നോക്ക കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചു.

പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ ഐ.എ.എസിനെ പുതിയ എസ് ക്യാഡർ തസ്തികയിൽ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. ദിവ്യ. എസ് അയ്യർക്ക് വിഴിഞ്ഞം പോർട്ട് എം.ഡിയുടെ ചുമതലക്ക് പുറമെ കേരള സോയിൽ വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട് ഡയറക്ടറായി അധിക ചുമതല നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലാ കലക്ടർ പ്രേം കുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. കൊല്ലം ജില്ലാ കല്ക്ടർ അഫ്‌സാന പർവീനെ എസ് കാഡർ തസ്തികയിൽ ഫുഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു. കുടാതെ തിരുവനന്തപുരം സ്മാർട്ട് സിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെന്ന അധിക ചുമതലയും ഇവർക്ക് നൽകിയിട്ടുണ്ട്.

കേരള സാമൂഹ്യ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഷിബു ഐ.എ.എസിനെ പത്തനംതിട്ട ജില്ലാ കലക്ടറായി നിയമിച്ചു. ഭുജല വകുപ്പ് ഡയറക്ടർ ജോൺ വി സാമുവൽ ഐ.എ.എസിനെ ആലുപ്പുഴ ജില്ലാ കല്ക്ടറായി ചുമല നൽകി. മൈനിംഗ് ജിയോളജി വകുപ്പ് ഡയറക്ടർ ദേവിക ഐ.എ.എസിനെ കൊല്ലം ജില്ലാ കളക്ടറായി നിയമിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വിനോദ് വി.ആർ ഐ.എ.എസിനെ മലപ്പുറം ജില്ലാ കലക്ടറായി നിയമിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ അരുൺ കെ വിജയൻ ഐ.എ.എസിനെ കണ്ണൂർ ജില്ലാ കലക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ സനേഹൽ കുമാർ സിങ് ഐ.എ.എസിനെ കോഴിക്കോട് ജില്ലാ കലക്ടറായി നിയമിച്ചു. വനിതാ ശിശുവികസന ഡയറക്ടർ പ്രിയങ്ക ജി ഐ.എ.എസിനെ പ്രോഗ്രാം ഇംപ്ലിമെൻേഷൻ ഇവാലുവേഷൻ മോണിറ്ററിംഗ് വകുപ്പ് ഡെപ്യുട്ടി സെക്രട്ടറി ആൻഡ് ഡയറക്ടറായി നിയമിച്ചു. ഇത്തരത്തിൽ 21 തലത്തിലുള്ള മാറ്റങ്ങളാണ് ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഇപ്പോൾ സർക്കാർ വരുത്തിയിരിക്കുന്നത്.

Similar Posts