Kerala
ഇനി മേലാല്‍ ഇങ്ങോട്ട് വിളിച്ചു പോകരുത്: പോലിസുകാരനെ ഫോണിലൂടെ ശകാരിച്ച മജിസ്ട്രേറ്റിന് സ്ഥലം മാറ്റം
Kerala

ഇനി മേലാല്‍ ഇങ്ങോട്ട് വിളിച്ചു പോകരുത്: പോലിസുകാരനെ ഫോണിലൂടെ ശകാരിച്ച മജിസ്ട്രേറ്റിന് സ്ഥലം മാറ്റം

Web Desk
|
12 May 2021 5:27 AM GMT

പാറശാല പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ടിയാറ റോസ് മേരി ഫോണിൽ ശകാരിക്കുന്നത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു.

നെയ്യാറ്റിൻകര ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് ടിയാറ റോസ് മേരിയെ നെയ്യാറ്റിൻകര അഡി. മുൻസിഫ് (രണ്ട്) സ്ഥാനത്തേക്ക് സ്ഥലം മാറ്റി. നെയ്യാറ്റിൻകര അഡി. മുൻസിഫ് (ഒന്ന്) ബി. ശാലിനിയെ ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേട്ടായും ഹൈക്കോടതി നിയമിച്ചു. അവശ്യ സാഹചര്യം കണക്കിലെടുത്താണ് സ്ഥലംമാറ്റമെന്നാണ് ഹൈക്കോടതി രജിസ്ട്രാർ നല്‍കുന്ന വിശദീകരണം.

പാറശാല പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ടിയാറ റോസ് മേരി ഫോണിൽ ശകാരിക്കുന്നത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന.

ടിയാറ റോസ് മേരി മറ്റൊരു ഫോണിലായിരിക്കെ പാറശാല പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ പലതവണ വിളിച്ചെന്ന് പറഞ്ഞായിരുന്നു ശകാരം. ഇങ്ങനെ വിളിച്ചോണ്ടിരിക്കാന്‍ നിങ്ങളുടെ ആരെങ്കിലും ചത്തോ എന്നാണ് മജിസ്ട്രേറ്റ് പോലീസുകാരനോട് ഫോണിലൂടെ ചോദിക്കുന്നത്.

മിസ്സിംഗ് ആയ ഒരാള്‍ തിരിച്ചുവന്നിട്ടുണ്ടെന്നും അത് അറിയിക്കാന്‍ വേണ്ടിയാണെന്നും പോലീസുകാരന്‍ പറയുന്നുണ്ട്. അയാള്‍ക്ക് ഇറങ്ങിപ്പോയപ്പോള്‍ ഒരു കുഴപ്പുമില്ലായിരുന്നല്ലോ. എനിക്ക് തോന്നുമ്പോഴേ താന്‍ വന്ന് എടുക്കുന്നുള്ളൂ എന്നാണ് മജിസ്ട്രേറ്റ് ഫോണിലൂടെ മറുപടി നല്‍കുന്നത്. ഇനി മേലാല്‍ ഇങ്ങോട്ട് വിളിച്ചു പോകരുതെന്നും പറഞ്ഞാണ് മജിസ്ട്രേറ്റ് ഫോണ്‍ വെക്കുന്നത്.

Related Tags :
Similar Posts