Kerala
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രം റദ്ദാക്കി
Kerala

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രം റദ്ദാക്കി

Web Desk
|
6 May 2022 2:54 PM GMT

കേസിൽ നിന്ന് പിന്മാറാൻ പണവും ഭൂമിയും ജയിംസ് എർത്തയിൽ വാഗ്ദാനം ചെയ്തുവെന്നായിരുന്നു കേസ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിലെ കുറ്റപത്രം റദ്ദാക്കി. സി.എം.ഐ വൈദികൻ ജയിംസ് എർത്തയിലിനെതിരെയുള്ള കുറ്റപത്രം നിലനിൽക്കില്ലെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് വ്യക്തമാക്കിയത്. കേസിൽ നിന്ന് പിന്മാറാൻ പണവും ഭൂമിയും ജയിംസ് എർത്തയിൽ വാഗ്ദാനം ചെയ്തുവെന്നായിരുന്നു കേസ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ സാക്ഷികളെ സ്വാധീനിക്കാൻ ഫാദർ ജെയിംസ് ഏർത്തയിൽ ശ്രമിച്ചിരുന്നു . പ്രധാന സാക്ഷികളിൽ ഒരാളായ സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ചാണ് ഫാദർ ഏർത്തയിൽ സ്വാധീനിക്കാൻ ശ്രമിച്ചത് . കാഞ്ഞിരപ്പള്ളിയിൽ 10 ഏക്കർ സ്ഥലവും മഠവും നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇത് നിഷേധിച്ച കന്യാസ്ത്രീ ഫോൺ സംഭാഷണം പുറത്തുവിട്ടു. ഇതോടെയാണ് ഫാദർ എർത്തയിലിനെതിരെ പൊലീസ് കേസെടുത്തത്.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നാല് കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഫോൺ സംഭാഷണം അടക്കം കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നു. ഫോൺവിളി വിവാദമായതോടെ കുര്യനാട് ആശ്രമത്തിന്റെ ചുമതലയിൽ നിന്നും ഫാദർ ജെയിംസ് എർത്തയിലിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ ഏർത്തയിൽ കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് കീഴടങ്ങുകയായിരുന്നു. പിന്നീട് കോടതി എർത്തയിലിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

Similar Posts