നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്ത് പൂർണമായും അടയ്ക്കും
|വാർഡുകളിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ
നിപ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിൽ നിയന്ത്രണം കൂടുതൽ കർശനമാക്കി. ചാത്തമംഗലം പഞ്ചായത്ത് പൂർണമായും അടയ്ക്കും. വാർഡുകളിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. എല്ലാ റോഡുകളും അടയ്ക്കും. കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച കൊടിയത്തൂർ, മാവൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ വാർഡുകളിലെ റോഡുകളും അടയ്ക്കും.
11 പേരുടെ സാമ്പിള്‍ നെഗറ്റീവ്
നിപ പരിശോധനയിൽ കേരളത്തിന് ആശ്വാസം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 11 പേരുടെ സാമ്പിളുകള്‍ നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലുള്ള 40 പേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ വളരെ അടുത്ത സമ്പർക്കത്തിലുള്ള എട്ട് പേരുടെ സാമ്പിളുകളാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. മുഴുവൻ സാമ്പിളും നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ എൻഐവി ലാബിൽ പരിശോധിച്ച രണ്ട് സാമ്പിളുകളും നെഗറ്റീവായി. നിലവിൽ 54 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിലുള്ളത്. 251 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.