Kerala
ചേലക്കരയിൽ പ്രദീപും രമ്യയും സജീവം; യുഡിഎഫിന് തലവേദനയായി എൻ.കെ സുധീറിന്റെ സ്ഥാനാർഥിത്വം
Kerala

ചേലക്കരയിൽ പ്രദീപും രമ്യയും സജീവം; യുഡിഎഫിന് തലവേദനയായി എൻ.കെ സുധീറിന്റെ സ്ഥാനാർഥിത്വം

Web Desk
|
19 Oct 2024 1:04 AM GMT

സ്ഥാനാർഥിത്വം വൈകിയെങ്കിലും അത് മറികടക്കാൻ സർവ്വസന്നാഹവും ഇറക്കിയാണ് എൽഡിഎഫ് പ്രചാരണത്തിന് ഇറങ്ങുന്നത്.

ചേലക്കര: എൽഡിഎഫ് സ്ഥാനാർഥിയുടെ ഔദ്യോഗിക പ്രഖ്യാപനം കൂടി വന്നതോടെ ചേലക്കരയിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു. സിപിഎം സ്ഥാനാർഥിയായി മുൻ എംഎൽഎ യു.ആർ പ്രദീപ് പരസ്യപ്രചാരണങ്ങളിൽ സജീവമായി. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഇന്ന് മണ്ഡലത്തിൽ സജീവ പ്രചാരണത്തിനിറങ്ങും.

ശക്തി തെളിയിച്ചുള്ള റോഡ് ഷോയിലൂടെ രംഗപ്രവേശം ചെയ്താണ് ചേലക്കര മണ്ഡലത്തിൽ യു.ആർ പ്രദീപിന്റെ കടന്നുവരവ്. മുൻപ് എംഎൽഎയായി പ്രവർത്തിച്ചതിന്റെ പരിചയസമ്പത്തും മണ്ഡലത്തിൽ നിന്നുളള സ്ഥാനാർഥിയായ യു.ആർ പ്രദീപ് മത്സര രംഗത്തേക്ക് എത്തുന്നതോടുകൂടി ചേലക്കരയിൽ തിരഞ്ഞെടുപ്പ് ഗോദക്ക് കളമൊരുങ്ങുകയാണ്. വിജയത്തിൽ കുറഞ്ഞൊന്നും ഇടത് ക്യാമ്പ് പ്രതീക്ഷിക്കുന്നില്ല. സ്ഥാനാർത്ഥിത്വം വൈകിയെങ്കിലും അത് മറികടക്കാൻ സർവ്വസന്നാഹവും ഇറക്കിയാണ് എൽഡിഎഫ് പ്രചാരണത്തിന് ഇറങ്ങുന്നത്.

അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് നേരിട്ട് വോട്ട് തേടി തുടങ്ങി. നേതൃയോഗം പൂർത്തിയാക്കി നേതാക്കൾക്ക് ചുമതല നൽകി പ്രചാരണങ്ങളിൽ യുഡിഎഫ് ഒരു പടി മുൻപിലാണ്. എന്നാൽ അൻവറിൻ്റെ ടിക്കറ്റിലെ കോൺഗ്രസ് നേതാവ് എൻ.കെ സുധീറിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് തലവേദന ആവുന്നുണ്ട്. അൻവറിന്റെ കൈപിടിച്ച് സുധീറും മണ്ഡലത്തിൽ സജീവമാണ്. അതേസമയം ബിജെപിയുടെ സ്ഥാനാർഥിയാരെന്നത് അവ്യക്തമാണ്.

Similar Posts