Kerala

Kerala
ചലച്ചിത്ര- സാംസ്കാരിക പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

3 Jun 2024 8:11 AM GMT
അശ്വിനി ഫിലിം സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു
കോഴിക്കോട്: ചലച്ചിത്ര- സാംസ്കാരിക പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെയിൻ ആൻറ് പാലിയേറ്റീവിൽ വെച്ചാണ് അന്ത്യം.
1971 മുതല്‍ കോഴിക്കോട്ടെ അശ്വിനി ഫിലിം സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയാണ്. കേരളത്തിലെ ആദ്യ മനശാസ്ത്ര മാഗസിൻ സൈക്കോ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപര്‍ ആണ്. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കിയുള്ള ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം 4 മണിക്ക് പുതിയ പാലം ശ്മശാനത്തിൽ നടക്കും