Kerala
ചെറിയാന്‍ ഫിലിപ്പ് ഇനി കെ.പി.സി.സി. രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍
Kerala

ചെറിയാന്‍ ഫിലിപ്പ് ഇനി കെ.പി.സി.സി. രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍

ijas
|
15 Feb 2022 3:36 PM GMT

എ.കെ. ആന്‍റണി പ്രസിഡന്‍റായിരുന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി. സെക്രട്ടറിയായിരുന്നു

പുതുതായി ആരംഭിക്കുന്ന കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രത്തിന്‍റെ ഡയറക്ടറായി ചെറിയാന്‍ ഫിലിപ്പിനെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്‍റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എ.കെ. ആന്‍റണി പ്രസിഡന്‍റായിരുന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി. സെക്രട്ടറിയായിരുന്നു. കെ.എസ്.യു പ്രസിഡന്‍റായും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar Posts