Kerala
60 ഇലക്ട്രിക് സ്മാർട്ട് ബസുകളുടെയും കെ.എസ്.ആർ.ടി.സി  സ്വിഫ്റ്റ് ഹൈബ്രിഡ് ഹൈടെക് ബസുകളുടെയും ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിച്ചു
Kerala

60 ഇലക്ട്രിക് സ്മാർട്ട് ബസുകളുടെയും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഹൈബ്രിഡ് ഹൈടെക് ബസുകളുടെയും ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിച്ചു

Web Desk
|
26 Aug 2023 12:00 PM GMT

ഫ്ലാഗ് ഓഫിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഇലക്ട്രിക് ബസിൽ യാത്ര ചെയ്തു

തിരുവനന്തപുരം: തിരുവന്തപുരത്ത് 60 ഇലക്ട്രിക് സ്മാർട്ട് ബസുകളുടെയും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ഹൈടെക് ബസുകളുടെയും ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിച്ചു. ഇതുകൂടാതെ മാർഗദർശി, എന്റെ കെ.എസ്.ആർ.ടി.സി എന്നീ ആപ്പുകളുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചിട്ടുണ്ട്. ഫ്ലാഗ് ഓഫിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു തുടങ്ങിയവർ ഇലക്ട്രിക് ബസിൽ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്തു.

നേരത്തെ 113 ഇലക്ട്രിക് സ്മാർട്ട് ബസുകൾ നിരത്തിലറക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇതിനായി 104 കോടി രൂപ മുതൽമുടക്കുണ്ട്. ഇതിന്റെ ആദ്യ പടിയായാണ് 60 ബസുകൾ പുറത്തിറക്കുന്നത്. 113 ബസുകൾ കൂടാതെ ഇപ്പോൾ ഓടികൊണ്ടിരിക്കുന്ന 50 ബസുകൾ കൂടി ഇലക് ട്രിക് ബസുകളാക്കി മാറ്റും. ഇത്തരത്തിൽ 163 ഇലക്ട്രിക് ബസുകളായിരിക്കും നിരത്തിലിറങ്ങുന്നത്.

ഡീസൽ വാഹനങ്ങൾ ക്രമാനുഗതമായി ഒഴിവാക്കുകയാണ് ലക്ഷ്യം. പകരം ഹരിത വാഹനങ്ങൾ കൊണ്ടു വരുമെന്നാണ് ഫ്‌ലാഗ് ഓഫിന് ശേഷം മുഖ്യമന്ത്രി പറഞ്ഞത്. തിരുവന്തപുരം നഗരത്തിലെ ഗതാഗതം പരിസ്ഥിതി സൗഹൃദമാക്കാൻ കഴിയും അതിവേഗം നഗരവൽക്കരിക്കപെടുകയാണ് കേരളം അതിന്റെ ഭാഗമായാണ് ഇലക്ട്രിക് ബസുകൾ കൊണ്ടുവരുന്നതെന്നും ആദ്ദേഹം കൂട്ടിചേർത്തു.

Similar Posts