Kerala
Pinarayi Vijayan
Kerala

കേന്ദ്രസർക്കാർ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Web Desk
|
18 Jan 2023 12:25 PM GMT

പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി വൻ ശക്തിപ്രകടനമാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു സംഘടിപ്പിച്ചത്.

ഹൈദരാബാദ്: പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നടത്തിയ ശക്തിപ്രകടനത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയെ നോക്കുകുത്തിയാക്കി ഫെഡറലിസത്തെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങൾക്ക് മേൽ കുതിരകയറുകയാണ് കേന്ദ്രസർക്കാറെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. അർഹമായ ധനവിഹിതം നിഷേധിക്കുന്നു. പ്രാദേശിക ഭാഷകളെ തകർക്കാനും ശ്രമിക്കുന്നു. ജഡ്ജി നിയമനത്തിലും കൈകടത്തുകയാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി വൻ ശക്തിപ്രകടനമാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു സംഘടിപ്പിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ റാലിയിൽ പങ്കെടുക്കുന്നുണ്ട്.


Similar Posts