Kerala
Pinarayi Vijayan

Pinarayi Vijayan

Kerala

'കടം കുറയുന്നു, ശമ്പളവും പെൻഷനും നൽകാൻ കടമെടുക്കുന്നുവെന്നത് കുപ്രചാരണം'; കണക്കുകൾ നിരത്തി മുഖ്യമന്ത്രി

Web Desk
|
9 Feb 2023 1:12 PM GMT

റവന്യൂ വരുമാനത്തിൽ നിന്ന് തന്നെ ശമ്പളവും പെൻഷനും നൽകാൻ കഴിയുന്നുണ്ടെന്നു മുഖ്യമന്ത്രി

സംസ്ഥാനത്തിന് കടം പെരുകുന്നുവെന്നതും ശമ്പളവും പെൻഷനും നൽകാൻ കടമെടുക്കുന്നുവെന്നതും കുപ്രചാരണമാെണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ നികുതി വർധനവിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കണക്കുകൾ സഹിതം വിവിധ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞത്.

202021 സാമ്പത്തിക വർഷത്തിൽ ആഭ്യന്തരവരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടമെന്നും 2021-22 ൽ 37.01 ആയി കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 01.05 ശതമാനത്തിന്റെ കുറവുണ്ടായെന്നും വ്യക്തമാക്കി. 2022-23ൽ കടം 36.38 ആയി കടം കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2223 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നതെന്നും അഥവാ 202021 മുതൽ 202324വരെയുള്ള നാലു വർഷക്കാലയളവിൽ 2.46 ശതമാനം കുറവാണ് കടമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ റവന്യൂ ചെലവുകളിൽ ഗണ്യമായ ഭാഗം വികസനത്തിനായുള്ളതാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഗ്രാമവികസനം, ജലസേചനം തുടങ്ങിയ വികസനത്തിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പളവും പെൻഷനുമടക്കം നിത്യചെലവുകൾക്ക് കടമെടുക്കുന്ന സർക്കാറെന്നാണ് വ്യാപകമായി വിമർശിക്കപ്പെടുന്നതും എന്നാൽ കണക്കുകൾ ഇങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. 21-22 മൊത്തം റവന്യു വരുമാനത്തിന്റെ 61.21 ശതമാനമായിരുന്നു ശമ്പളത്തിനും പെൻഷനുമായി ചെലവിട്ടതെന്നും 22-23 ൽ 50.34 ശതമാനവും 23-24ൽ 50.44 ശതമാനമാനവും ചെലവിട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇങ്ങനെ റവന്യൂ വരുമാനത്തിൽ നിന്ന് തന്നെ ശമ്പളവും പെൻഷനും നൽകാൻ കഴിയുന്നുണ്ടെന്നും പറഞ്ഞു. ആകെ ശമ്പള ചെലവിന്റെ 76.42 ശതമാനം വികസനത്തുറകളിൽ വിനിയോഗിക്കപ്പെടുകയാണെന്നും വികസന ചെലവ് ധൂർത്താണെന്ന് ആരെങ്കിലും പറയാറുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

നികുതി പിരിക്കാത്തത് കൊണ്ടല്ല സാമ്പത്തിക പ്രതിസന്ധിയെന്നും സാമ്പത്തിക ഞരക്കത്തിന്റെ കാരണം കേന്ദ്രസർക്കാറിന്റെ സമീപനമാണെന്നു പിണറായി വിജയൻ കുറ്റപ്പെടുത്തി. ധനകമ്മി പരിധി യുക്തിരഹിതമായി വെട്ടിക്കുറക്കുകയാണെന്നും കിഫ്ബി വായ്പ സംസ്ഥാന വായ്പയായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ നടപടികളാണ് ധന ഞെരുക്കം ഉണ്ടാക്കുന്നതെന്ന് പറയാൻ കോൺഗ്രസിനും യുഡിഎഫിനും കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. വികസന പ്രവർത്തനങ്ങൾ യുഡിഎഫ് അംഗങ്ങളുടെ മണ്ഡലങ്ങളിലും നടന്നു വരുന്നുണ്ടെന്നും ഓർമിപ്പിച്ചു. വാർഷിക വളർച്ച നിരക്ക് 20 ശതമാനത്തിൽ കൂടുതലാണെന്നും 22.23 ൽ ജിഎസ്ടി വളർച്ച നിരക്ക് 25-11 ശതമാനമാണെന്നും 21-22 ൽ ജി എസ് ടി വളർച്ച നിരക്ക് 20.68 ശതമാനമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിമാർ ധൂർത്ത് നടത്തുന്നുവെന്ന പ്രചരണത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രിസഭാംഗങ്ങൾക്കും മറ്റുമുള്ള ചെലവ് O.0087% മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം 75% 60 ആക്കി കുറച്ചുവെന്നും പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകരം ലഭിക്കേണ്ട 1600 കോടി രൂപയുടെ ഗ്രാൻഡ് കേന്ദ്രം നൽകിയില്ലെന്നും പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഗ്രാന്റുകൾ നൽകുന്നതിൽ ധാരാളം നിബന്ധനകൾ ഏർപ്പെടുത്തിയെന്നും കേരളത്തിനുള്ള കേന്ദ്രത്തിന്റെ നികുതി വിഹിതം കുറഞ്ഞുവെന്നും വ്യക്തമാക്കി. 21-22 ൽ 17820രൂപയും 22-23 ൽ 17784 കോടിയുമാണ് നികുതി വിഹിതമായി ലഭിച്ചതെന്ന് അറിയിച്ചു.

പ്രാദേശിക സാമ്പത്തിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതാണ് ബിജെപി സമീപനമെന്നും കിഫ്ബി അപ്രസക്തമായെന്ന ആരോപണം അസംബന്ധമാണെന്നും വിമർശിച്ചു. കിഫ്ബിയോട് ഇത്രയും അസഹിഷ്ണുത എന്തിനാണെന്നും മലപ്പൊടിക്കാരന്റെ സ്വപ്നം എന്ന് പറഞ്ഞ കിഫ്ബി പദ്ധതികളുടെ ഗുണം സ്വന്തം അക്കൗണ്ടിൽ ഉൾപ്പെടുത്തിയില്ലേയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഹൈവേക്ക് എടുക്കുന്ന കടം കേന്ദ്രസർക്കാരിന്റെ അക്കൗണ്ടിൽ ഉൾപ്പെടുത്തുന്നില്ലെന്നും കേന്ദ്ര നയത്താൽ വരിഞ്ഞ് മുറുക്കപ്പെട്ട സംസ്ഥാനമാണ് കേരളമെന്നും പറഞ്ഞു.


Chief Minister Pinarayi Vijayan said that Kerala's debt is increasing and borrowing to pay salaries and pensions is a false propaganda.

Similar Posts