Kerala
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ മുന്തിയ പരിഗണ നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ മുന്തിയ പരിഗണ നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Web Desk
|
12 Oct 2023 2:45 PM GMT

പ്രതിവർഷം 10 ലക്ഷം കണ്ടയ്‌നർ കൈകാര്യം ചെയ്യാൻ തുറമുഖത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ മുന്തിയ പരിഗണ നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും പദ്ധതിയെ ബാധിച്ചു. പാറയുടെ ലഭ്യത പ്രശ്‌നമായിരുന്നെങ്കിലും തമിഴ്‌നാട്ടിൽ നിന്ന് പാറ എത്തിക്കാനായി. പ്രതിവർഷം 10 ലക്ഷം കണ്ടയ്‌നർ കൈകാര്യം ചെയ്യാൻ തുറമുഖത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ പുരോഗതിയിൽ ഒരു നാഴിക കല്ലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ദേശീയ പാത, ഗെയിൽ പൈപ്പ് ലൈൻ, എടമൺ-കൊച്ചി പവർ ഹൈവേ, കൊച്ചി മെട്രോ പോലെയുള്ള പശ്ചാത്തല വികസന പ്രവർത്തനങ്ങൾ പോലെത്തന്നെയാണ് എൽ.ഡി.എഫ് സർക്കാർ വിഴിഞ്ഞം തുറമുഖത്തിനും പരിഗണന നല്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര കപ്പൽ ചാനലിനോട് കേവലം 11 നോട്ടിക്കൽ മൈൽ അടുത്തും പ്രകൃതിദത്തമായ 20 മീറ്റർ സ്വാഭാവികമായ ആഴമുള്ളതുമാണ് വിഴിഞ്ഞം തുറമുഖമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts