Kerala
chief minister reaction on kalamassery blast
Kerala

കളമശ്ശേരി സ്‌ഫോടനം ദൗർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

Web Desk
|
29 Oct 2023 6:31 AM GMT

പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി: കളമശ്ശേരി സ്‌ഫോടനം ദൗർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവൂ. ഡി.ജി.പി അടക്കമുള്ളവർ കളമശ്ശേരിയിലെത്തും. മറ്റു കാര്യങ്ങളെല്ലാം അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ 10 മണിയോടെയാണ് കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 30ൽ കൂടുതൽ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. യഹോവാ സാക്ഷികളുടെ പ്രാർഥനായോഗം നടക്കുന്ന ഹാളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോൾ ഹാളിൽ രണ്ടായിരത്തിൽ അധികം ആളുകളുണ്ടായിരുന്നു.

Similar Posts