Kerala
ബഫര്‍സോണില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം, ജനവാസ കേന്ദ്രങ്ങളും നിര്‍മാണങ്ങളും ഒഴിവാക്കും: മുഖ്യമന്ത്രി
Kerala

ബഫര്‍സോണില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം, ജനവാസ കേന്ദ്രങ്ങളും നിര്‍മാണങ്ങളും ഒഴിവാക്കും: മുഖ്യമന്ത്രി

Web Desk
|
21 Dec 2022 12:50 PM GMT

''ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ എന്നിവയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണം. എല്ലാ നിർമ്മാണങ്ങളും ഉൾപ്പെടുത്തി മാത്രമേ അന്തിമ റിപ്പോർട്ട് നൽകൂ. യാതൊരു ആശങ്കയും വേണ്ട''

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ജിവനോപാധിയെ ബാധിക്കുന്ന ഒന്നും സർക്കാർ ചെയ്യില്ല. ജനങ്ങളുടെ ഉത്കണ്ഠ ഉൾക്കൊള്ളുന്നുണ്ട്.

ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ എന്നിവയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണം. എല്ലാ നിർമ്മാണങ്ങളും ഉൾപ്പെടുത്തി മാത്രമേ അന്തിമ റിപ്പോർട്ട് നൽകൂ. യാതൊരു ആശങ്കയും വേണ്ട. ബഫർ സോൺ ആക്കാൻ ഉള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതിയെ അറിയിക്കും. തെളിവുകൾ പൂർണ്ണ തോതിൽ കോടതിയെ അറിയിക്കും

ജയറാം രമേശ് മന്ത്രി ആയിരിക്കെയാണ് ബഫർ സോൺ പ്രഖ്യാപിച്ചത്. 10 കിലോമീറ്റർ ആയിരിന്നു ബഫർ സോൺ. ജയറാം രമേശ് കടുത്ത നിർബന്ധബുദ്ധി കാണിച്ചു. സംസ്ഥാനം നടപ്പാക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ബഫർ സോൺ ആക്കാൻ ഉള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതിയെ അറിയിക്കും 12 കി.മി ബഫർ സോൺ വേണമെന്ന് UDF സർക്കാർ തീരുമാനിച്ചു. 2012 ലെ ഉമ്മൻ ചാണ്ടി സർക്കാരാണ് തീരുമാനമെടുത്തത്.

ഇത് ഒരു കിലോമീറ്ററായി എല്‍.ഡി.എഫ് ചുരുക്കി. ജനവാസ മേഖലയെ ഒഴിവാക്കൻ തീരുമാനിച്ചെങ്കിലും ആവശ്യമായ രേഖകൾ കേന്ദ്രത്തിന് നൽകിയില്ല. ഒരു കിലോമീറ്റർ നിർബന്ധമായും ബഫർ സോൺ ആ കണമെന്ന് പറഞ്ഞില്ല. ഒരു കിലോമീറ്ററിൽ താഴെ ആകാം എന്നാണ് പറഞ്ഞത്. വന്യജീവി സങ്കേതങ്ങളോട് ചേർന്ന ജനവാസ മേഖല ഒഴിവാക്കി കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. പരാതികൾ പരിഗണിച്ചു.

സുപ്രീം കോടതി വിധിപ്രകാരം ഇളവിന് കേന്ദ്രത്തെ സമീപിച്ച് അവരുടെ ശുപാർശ പ്രകാരം കോടതിയെ സമീപിക്കണം. ഇതിന് വേണ്ടിയുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. കേരളത്തിൽ കോടതി വിധി നടപ്പാക്കുന്നത് പ്രായോഗികമല്ല എന്ന് കാട്ടി പുനപരിശോധന ഹർജി നൽകി. ജനവാസ മേഖലകൾ ഒഴിവാക്കി സർക്കാർ റിപ്പോർട്ട് കേന്ദ്രത്തിന്റെ പരിഗണനയിൽ ആയിരിന്നു. ഉപഗ്രഹ സർവെയിൽ എല്ലാ നിർമ്മാണങ്ങളും ഉൾപ്പെട്ടില്ല. അതുകൊണ്ടാണ് ഫീൽഡ് സർവെ നടത്തൻ തീരുമാനിച്ചത്.വിധി വന്ന് അഞ്ച് ദിവസത്തിനകം യോഗം വിളിച്ചു. ഒരു കിലോമീറ്റർ പരിധിയിലെ കെട്ടിടങ്ങളുടെ കണക്ക് എടുക്കാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts