മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്തയിൽ ഇടക്കാല ഹരജി
|ആദ്യ ലോകായുക്ത വിധി ബാധകമല്ലെന്ന നിലപാടിനെതിരെ പരാതിക്കാരൻ ആർ.എസ് ശശികുമാറാണ് ഇടക്കാല ഹരജിനൽകിയത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസിന്റെ സാധുത സംബന്ധിച്ച ആദ്യ ലോകായുക്ത വിധി ബാധകമല്ലെന്ന നിലപാടിനെതിരെ ഹർജി. പരാതിക്കാരൻ ആർ.എസ് ശശികുമാറാണ് ലോകായുക്തയിൽ ഇടക്കാല ഹരജിനൽകിയത്.
കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് വീണ്ടും വാദം കേൾക്കുമെന്ന ലോകായുക്ത നിലപാട് പുനഃ പരിശോധിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. നാളെ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരൻ ലോകായുക്തയെ സമീപിച്ചത്.
ആദ്യ ലോകായുക്തയായ പയസ് സി കുര്യക്കോസ് കേസിന്റെ സാധുത നിയമ പരമായി നില നിൽക്കുന്നതുകൊണ്ട് ലോകായുക്തക്ക് പരിശോധിക്കാം എന്നായിരുന്നു ഉത്തരവിറക്കിയത്. എന്നാൽ കേസ് പരിഗണിച്ചപ്പോൾ ആദ്യ ലോകായുക്ത വിധി തങ്ങൾക്ക് ബാധകമല്ലെന്നും കേസിന്റെ നില നിൽപ്പ് സംബന്ധിച്ച് ലോകായുക്തയുടെ പുതിയ ബെഞ്ച് വീണ്ടും വാദം കേൾക്കും എന്ന നിലപാടാണ് ലോകായുക്ത ജസ്റ്റിസ് സിറിയൻ ജോസഫും ഉപലോകായുക്തമാരും സ്വീകരിച്ചത്. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യമാണ് പരാതിക്കാരനിപ്പോൾ മുന്നോട്ട് വെച്ചത്.