Kerala
ഏറ്റവും മോശം വകുപ്പ്;  ആരോഗ്യവകുപ്പിനെതിരെ ചീഫ് സെക്രട്ടറി; ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ച്   പ്രിന്‍സിപ്പല്‍ സെക്രട്ടറി
Kerala

'ഏറ്റവും മോശം വകുപ്പ്'; ആരോഗ്യവകുപ്പിനെതിരെ ചീഫ് സെക്രട്ടറി; ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി

Web Desk
|
5 April 2022 5:40 AM GMT

ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയടക്കം ചീഫ് സെക്രട്ടറി ഉന്നയിച്ച വിമർശനങ്ങൾ അക്കമിട്ട് നിരത്തിയാണ് കത്തയച്ചിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി.സംസ്ഥാനത്തെ തന്നെ ഏറ്റവും മോശം വകുപ്പാണെന്നും ഇവിടുത്തെ പ്രവർത്തനങ്ങൾ കാര്യക്ഷമായി നടക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി സംസ്ഥാനതലയോഗത്തിൽ വിമർശനം ഉയർത്തിയിരുന്നു. ചീഫ് സെക്രട്ടറി യോഗത്തിൽ ഉന്നയിച്ച കാര്യങ്ങൾ ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ തന്റെ കീഴിലുള്ള വകുപ്പ് മേധാവിമാർക്കും സ്ഥാപനമേധാവികൾക്കുമടക്കം അയച്ച കത്ത് പുറത്ത വന്നിരിക്കുകയാണ്.

വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി,സീനിയോരിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ അടിയന്തര ശ്രദ്ധകൊടുക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഉദ്യോഗസ്ഥർ ജോലി കൃത്യമായി നിർവഹിക്കാത്തതാണ് ഇതിന് കാരണം. 30,40 വർഷം മുമ്പുള്ള കേസുകൾ കോടതിയിൽ കിടക്കുകയാണ്. അവധിക്രമപ്പെടുത്തൽ ഇനിയും നേരായിട്ടില്ല.

2015 ൽ ജീവനക്കാരെ അനധികൃതമായി നീക്കം ചെയ്തതിലും 2005 മുതൽ സ്ഥാനക്കയറ്റത്തിലെ അപാകതയടക്കമുള്ള കാര്യങ്ങളിൽ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപരിഹാരമായി സംസ്ഥാനസർക്കാറിന് നൽകേണ്ടിവന്നത്. ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. പല ഉദ്യോഗസ്ഥരും സ്വന്തം കടമ നിർവഹിക്കുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ഒഴിവാക്കണമെന്നും വകുപ്പിന്റെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനുള്ള നിർദേശവും കത്തിലുണ്ട്. കൂടാതെ ട്രാൻസറും സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും സംസ്ഥാന ജില്ല ഓഫീസുകളിൽഇ.സംവിധാനം നടപ്പിലാക്കണമെന്നും നിർദേശമുണ്ട്.

അതേസമയം കോവിഡ് മരണങ്ങളുടെ കണക്കിൽ നേരത്തെ തന്നെ ആരോഗ്യവകുപ്പിൽ ചേരിതിരിവുണ്ടായിരുന്നു. ആരോഗ്യവകുപ്പ് കൊടുത്തതിനേക്കാൾ ഇരട്ടി മരണം ഉണ്ടെന്ന കണ്ടെത്തലിൽ ആറ് ഡി.എം.മാർക്കെതിരെ നടപടിയെടുത്തിരുന്നു.എന്നാൽ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കണക്കുകൾവെട്ടിക്കുറച്ചതെന്ന് കാണിച്ച് ഡി.എം.ഒമാർ മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് ചീഫ് സെക്രട്ടി ഒരു യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ ആ വകുപ്പിന്റെ മേധാവിയായ പ്രിൻസിപ്പൽ സെക്രട്ടറി കീഴ്ജീവനക്കാരെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.


Similar Posts