Kerala
Chief Secretary recommends action against Industries Department Director K Gopalakrishnan IAS in Mallu Hindu WhatsApp group controversy
Kerala

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്: കെ. ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശിപാർശ

Web Desk
|
10 Nov 2024 12:33 PM GMT

ഗോപാലകൃഷ്ണൻ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയരക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ നടപടിക്ക് ശിപാർശ. ഗോപാലകൃഷ്ണൻ നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. ഉചിതമായ നടപടി സ്വീകരിക്കാൻ ശിപാർശയും നൽകിയിരിക്കുകയാണ്.

നേരത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരുന്നത്. വിവാദത്തിൽ കെ ഗോപാലകൃഷ്ണനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് ഡിജിപിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.

കെ. ഗോപാലകൃഷ്ണൻറെ നടപടികൾ സംശയാസ്പദമാണെന്ന പരാമർശത്തോടെയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ ഡിജിപിക്ക് കൈമാറിയത്. ഇരു ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയ രീതിയിലാണ് കമ്മീഷണർ സംശയം പ്രകടിപ്പിച്ചത്. പൊലീസിന് നൽകും മുൻപ് ഗോപാലകൃഷ്ണൻ ഫോണുകൾ ഫോർമാറ്റ് ചെയ്തു. മൂന്നോ നാലോ തവണ റീസെറ്റ് ചെയ്തു. ഇതിനാൽ ഫൊറൻസിക് പരിശോധനയിൽ ഹാക്കിങ് നടന്നോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാനായില്ല. സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോർമാറ്റ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

Summary: Chief Secretary recommends action against Industries Department Director K Gopalakrishnan IAS in Mallu Hindu WhatsApp group controversy

Similar Posts