Kerala
Kerala
തൃശൂർ പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
|17 April 2022 12:30 PM GMT
പീച്ചി ഡാമിൽ നിന്നുള്ള വെള്ളം ഒഴുകുന്ന മൂലംകോട് ആണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
തൃശൂർ: പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പീച്ചി ഡാമിൽ നിന്നുള്ള വെള്ളം ഒഴുകുന്ന മൂലംകോട് ആണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. കുഞ്ഞുങ്ങളെ കാണാതായ കേസുകൾ പരിശോധിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.