Kerala
Child died,  childbirth, Strike,  Fatima Hospital , doctor,
Kerala

പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രിക്ക് മുൻപിൽ സമരം

Web Desk
|
13 March 2023 7:45 AM GMT

നടപടി ആവശ്യപ്പെട്ട് ഹാജറ നജ ആംബുലൻസിലെത്തി കമ്മീഷണർക്ക് പരാതി നൽകി

കോഴിക്കോട്: പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഫാത്തിമ ആശുപത്രിക്ക് മുൻപിൽ സമരം. കുന്ദമംഗലം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം . നടപടി ആവശ്യപ്പെട്ട് ഹാജറ നജ ആംബുലൻസിലെത്തി കമ്മീഷണർക്ക് പരാതി നൽകി

കഴിഞ്ഞ മാസം 24നാണ് കുന്നമംഗലം സ്വദേശിനി ഹാജറ നജയുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. ചികിത്സാ പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. ഗൈനക്കോളജി ഡോക്ടർ അനിതയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബന്ധുക്കളും നാട്ടുകാരും സമരം നടത്തുന്നത്. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കാൻ തയാറാകുന്നില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഫാത്തിമ ആശുപത്രിയിലെ കാർഡിയോളിജിസ്റ്റ് ഡോ.അശോകനെ മർദ്ദിച്ച കേസിൽ ഹാജറയുടെ ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിലാണ് . ആറു പേർക്കെതിരെയാണ് കേസ് . ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഐ.എം.എ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Similar Posts