പൊതുസമൂഹം ഉറ്റുനോക്കുന്ന വിധി ഇന്നറിയാം: വിസ്മയ കേസിന്റെ നാൾവഴികൾ
|2021 ജൂൺ 22 നാണ് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തുന്നത്
കൊല്ലം: പൊതു സമൂഹത്തിന് മുന്നിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതായിരുന്നു വിസ്മയയുടെ മരണം. ഒരു വർഷത്തിത്തി നുള്ളിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കി ഇന്ന് കേസിൽ വിധി പറയുകയാണ്. സ്ത്രീധന പീഡനത്താലുള്ള ആത്മഹത്യയെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയ കേസിലെ നാൾവഴികളിലേക്ക്...
2019 മേയ് 31 ന് ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹനവകുപ്പിൽ എ.എം.വി.ഐയായിരുന്ന കിരൺകുമാറുമായുള്ള വിവാഹം.
ദാമ്പത്യ ജീവിതം തുടങ്ങി ആദ്യമാസം മുതൽ തന്നെ സ്ത്രീധനമായി ബാക്കി നൽകേണ്ട സ്വർണ്ണത്തെ ചൊല്ലി കിരൺ വിസ്മയയെ പീഡിപ്പിക്കുന്നു എന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറയുന്നു. സഹോദരൻ വിജിത്തിന്റെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതതോടെ വിസ്മയ മാനസികമായി കൂടുതൽ അകന്നു. 2021 ജൂൺ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരൺ കോളേജിലെത്തി അനുനയിപ്പിച്ച് കൂട്ടികൊണ്ട് പോകുന്നു.
2021 ജൂൺ 21 ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ വീട്ടിൽ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
2021 ജൂൺ 22 ന് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തുന്നു.
2021 ജൂൺ 22 ന് വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കിരൺകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
2021 ആഗസ്റ്റ് 06 ന് കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
2021 സെപ്റ്റംബർ 10 ന് ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
2022 ജനുവരി 10 ന് കേസിൻറെ വിചാരണ തുടങ്ങി. 2022 മാർച്ച് 2 ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു.
ഇന്ന് കൊല്ലം ജില്ലാ കോടതിയിൽ കേസിന്റ വിധി പറയും.