Kerala
സി.എച്ചിന്റെ പേര് നിർദേശിച്ചത് പാലാ ബിഷപ്പല്ല; ജീവചരിത്രത്തിലെ പരാമർശം വാസ്തവ വിരുദ്ധമാണെന്ന് ചെറിയാൻ ഫിലിപ്പ്
Kerala

'സി.എച്ചിന്റെ പേര് നിർദേശിച്ചത് പാലാ ബിഷപ്പല്ല'; ജീവചരിത്രത്തിലെ പരാമർശം വാസ്തവ വിരുദ്ധമാണെന്ന് ചെറിയാൻ ഫിലിപ്പ്

Web Desk
|
23 Oct 2022 5:46 AM GMT

''അന്നത്തെ പാലാ ബിഷപ്പ് സെബാസ്റ്റ്യൻ വയലിൽ കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല''

1979-ൽ മുഖ്യമന്ത്രിയായി സി.എച്ച് മുഹമ്മദ് കോയയുടെ പേര് നിർദേശിച്ചത് പാലാ ബിഷപ്പാണെന്ന പരാമർശം വാസ്തവ വിരുദ്ധമാണെന്ന് ചെറിയാൻ ഫിലിപ്പ്. അഡ്വ.വി.കെ ബീരാൻ രചിച്ച ' സി.എച്ചിന്റെ അറിയാത്ത കഥകൾ' എന്ന ജീവചരിത്രത്തിലെ പരാമർശം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

'അന്നത്തെ പാലാ ബിഷപ്പ് സെബാസ്റ്റ്യൻ വയലിൽ കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല.1978 ൽ എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ കോൺഗ്രസ് പി.കെവാസുദേവൻ നായർക്ക് നൽകിയ മുഖ്യമന്ത്രി സ്ഥാനം ഒരു വാക്കുപോലും പറയാതെ രാജി വെയ്ക്കുകയും സി പി ഐ ഏകപക്ഷീയമായി സി.പി.എം മുന്നണിയിൽ ചേരുകയും ചെയ്ത സാഹചര്യത്തിലാണ് ആന്റണി ഗ്രൂപ്പ് കെ പി സി.സി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി എച്ചിനെ പിന്തുണക്കാൻ തീരുമാനിച്ചത്. കാൽ നൂറ്റാണ്ട് എന്ന ചരിത്ര പുസ്തകത്തിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.

ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

സി.എച്ചിന്റെ പേരു് നിർദേശിച്ചത് പാലാ ബിഷപ്പല്ല: ചെറിയാൻ ഫിലിപ്പ്

1979 ൽ മുഖ്യമന്ത്രിയായി സി എച്ച് മുഹമ്മദ് കോയയുടെ പേരു് നിർദേശിച്ചത് പാലാ ബിഷപ്പാണെന്ന അഡ്വ. വി.കെ ബീരാൻ രചിച്ച 'സി എച്ചിന്റെ അറിയാത്ത കഥകൾ' എന്ന ജീവചരിത്രത്തിലെ പരാമർശം വാസ്തവ വിരുദ്ധമാണ്. അന്നത്തെ പാലാ ബിഷപ്പ് സെബാസ്റ്റ്യൻ വയലിൽ കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല.

1978 ൽ എകെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ കോൺഗ്രസ് പികെ.വാസുദേവൻ നായർക്ക് നൽകിയ മുഖ്യമന്ത്രി സ്ഥാനം ഒരു വാക്കുപോലും പറയാതെ രാജി വെയ്ക്കുകയും സി പി ഐ ഏകപക്ഷീയമായി സി പി എം മുന്നണിയിൽ ചേരുകയും ചെയ്ത സാഹചര്യത്തിലാണ് ആന്റണി ഗ്രൂപ്പ് കെ പി സി.സി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി എച്ചിനെ പിന്തുണക്കാൻ തീരുമാനിച്ചത്. കാൽ നൂറ്റാണ്ട് എന്ന ചരിത്ര പുസ്തകത്തിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

എ.കെ ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗം മൂന്നു മണിക്കൂർ നേരത്തെ ചർച്ചകൾക്കു ശേഷമാണ് സി.എച്ചിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ഈ യോഗത്തിൽ കെ.എസ്.യു പ്രസിഡണ്ടായ ഞാനും പങ്കെടുത്തിരുന്നു. കെ.പി.സി.സി തീരുമാനമടങ്ങിയ കത്ത് ഗവർണർ ജോതി വെങ്കിടചലത്തിന് രാജ്ഭവനിൽ പോയി കൊടുത്തത് ഞാൻ ആയിരുന്നു.


Similar Posts