Kerala
Calicut International Airport, CISF official coordinated gold smuggling via Karipur airport, Karipur gold smuggling
Kerala

'സ്വർണക്കടത്തിൽ കസ്റ്റംസ്, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കും പങ്ക്'; രേഖകൾ പൊലീസിന്

Web Desk
|
10 Oct 2023 5:50 AM GMT

പലതവണ ഉദ്യോഗസ്ഥരുടെ സഹായത്താൽ വിമാനത്താവളം വഴി സ്വർണം കടത്തിയെന്നു പ്രതികൾ പൊലീസിനു മൊഴി നൽകി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർക്കടത്തിൽ കസ്റ്റംസ്, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നു വെളിപ്പെടുത്തൽ. ഇതേക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചു. പലതവണ ഉദ്യോഗസ്ഥരുടെ സഹായത്താൽ വിമാനത്താവളം വഴി സ്വർണം കടത്തിയെന്നാണ് റിപ്പോർട്ട്.

വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലി, സ്വർണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരാണ് പൊലീസിന് മൊഴിനൽകിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ലിസ്റ്റ് സ്വർണക്കടത്ത് സംഘത്തിന്റെ കൈയിൽനിന്ന് ലഭിച്ചതായി പൊലീസ് പറയുന്നു.

ഉദ്യോഗസ്ഥരും സ്വർണക്കടത്തുകാരും തമ്മിലുള്ള ചാറ്റുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കും സ്വർണക്കടത്തുകാരും തമ്മിലുള്ള ആശയവിനിമയത്തിനായി സി.യു.ജി മൊബൈൽ സിമ്മുകൾ ഉപയോഗിച്ചിരുന്നു. കൊടുവള്ളി സ്വദേശി റഫീഖിനായി ഉദ്യോഗസ്ഥർ സ്വർണം കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Summary: Police have received documents that show the involvement of customs and CISF officials in gold smuggling through Karipur airport.

Similar Posts