Kerala
kunnamkulam chiralayam pooram attack
Kerala

കുന്നംകുളം ചിറളയം പൂരത്തിനിടെ സംഘർഷം; അഞ്ചുപേർക്ക് വെട്ടേറ്റു

Web Desk
|
19 March 2024 4:56 PM GMT

രണ്ട് പൂരാഘോഷ കമ്മിറ്റികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു

തൃശൂർ: കുന്നംകുളം ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് വെട്ടേറ്റു. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടിൽ ഷൈൻ സി. ജോസ് (39), ചിറളയം സ്വദേശി ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിൻ, നെബു എന്നിവർക്കാണ് വെട്ടേറ്റത്.

ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. രണ്ട് പൂരാഘോഷ കമ്മിറ്റികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടെ ആഘോഷങ്ങൾ അമ്പലത്തിനു മുമ്പിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്.

സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ ഷൈൻ സി. ജോസിനെയും പരിക്കേറ്റ സുഹൃത്ത് ലിയോയേയും സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ജ്യോതിസ്, സിവിൽ ​പൊലീസ് ഓഫീസർ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ വൈശ്ശേരി സ്വദേശികൾ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള ​പൊലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

Similar Posts