Kerala
latest malayalam newsgirl death news,Chaliyar river,latest malayalam news,ചാലിയാര്‍പുഴ,17കാരിയുടെ മരണം
Kerala

ചാലിയാർ പുഴയിൽ മരിച്ച 17കാരിയുടെ വസ്ത്രം കണ്ടെത്തി

Web Desk
|
22 Feb 2024 11:01 AM GMT

മൃതദേഹം ലഭിക്കുമ്പോൾ മേൽ വസ്ത്രം ഇല്ലാത്ത നിലയിലായിരുന്നു

മലപ്പുറം: വാഴക്കാട്ട് ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 17കാരിയുടെ വസ്ത്രം കണ്ടെത്തി. മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് വസ്ത്രം കണ്ടെത്തിയത്. മൃതദേഹം ലഭിക്കുമ്പോൾ മേൽ വസ്ത്രം ഇല്ലാത്ത നിലയിലായിരുന്നു. ദുരൂഹസാഹചര്യത്തിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി മരിച്ചതിന് ഏതാനും അകലെ നിന്നാണ് വസ്ത്രം മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. പെണ്‍കുട്ടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.എന്നാല്‍ മൃതദേഹത്തില്‍ മേൽ വസ്ത്രം ഇല്ലാത്തത് സംശയത്തിനിടയാക്കിയിരുന്നു.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന കരാട്ടെ പരിശീലകൻ സിദ്ദീഖ് അലിയെ (43) പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഊർക്കടവ് സ്വദേശിയായ സിദ്ദീഖിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇയാൾ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നത് പതിവാണ്. ഇതെല്ലാം കരാട്ടയുടെ ഭാഗമാണെന്നായിരുന്നു സിദ്ദീഖ് കുട്ടികളോട് പറഞ്ഞിരുന്നത്. ഇയാൾ നേരത്തെ പോക്സോ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ആളാണെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയെ വീടിന് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് ആറ് മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടുപേരെ ഇവിടെ കണ്ടിരുന്നു. അയൽവാസികൾ ചിലർ അടുത്തേക്ക് ചെന്നപ്പോൾ മുഖം നൽകാതെ ബൈക്ക് ഓടിച്ചുപോയി. ഇത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹ ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. പെൺകുട്ടിക്ക് കരാട്ടെ അധ്യാപകനിൽനിന്ന് മോശം അനുഭവം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. കുടുംബം നൽകിയ പരാതിയിലാണ് കരാട്ടെ അധ്യാപകനെ വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.


Similar Posts