Kerala
കെഎസ്ആർടിസി ചീഫ് എൻജിനീയർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം
Kerala

കെഎസ്ആർടിസി ചീഫ് എൻജിനീയർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം

Web Desk
|
9 Nov 2021 3:17 PM GMT

കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ തുടർന്ന് ഇവർ സസ്‌പെൻഷനിലാണ്

കെഎസ്ആർടിസി സിവിൽ വിഭാഗം മേധാവി ചീഫ് എൻജിനീയർ ആർ. ഇന്ദുവിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ തുടർന്ന് ഇവർ സസ്‌പെൻഷനിലാണ്.

എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ടേറ്റീവ് ബ്ലോക്കിന്റെ നിർമാണത്തിൽ ക്രമക്കേട് കാണിച്ചതിന് ബിന്ദുവിൽനിന്ന് സർക്കാരിന് നഷ്ടപ്പെട്ട 1.39 കോടി രൂപ ഈടാക്കണമെന്നും കെ.എൽ.ഡി.സിയിൽ ഡെപ്യൂട്ടേഷനിൽ കയറിയ ഇവരെ സസ്പെൻഡ് ചെയ്യണമെന്നും ധനകാര്യ പരിശോധന വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ടുണ്ടായിരുന്നു. ആർ. ബിന്ദുവിന്റെ കാലത്ത് നടത്തിയ നിർമ്മാണ പ്രവർത്തികളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പുതിയ നടപടി.

Similar Posts