Kerala
8-hour work cannot be implemented quickly within the police force: Chief Minister,latest news.പൊലീസ് സേനയ്ക്കുള്ളിൽ 8 മണിക്കൂർ ജോലി വേഗത്തിൽ നടപ്പിലാക്കാനാവില്ല:മുഖ്യമന്ത്രി
Kerala

'പ്രവാസ ലോകത്തുണ്ടായ ഏറ്റവും വലിയ ദുരന്തം, കുവൈത്ത് ഫലപ്രദമായി ഇടപെട്ടു'; മുഖ്യമന്ത്രി

Web Desk
|
14 Jun 2024 11:33 AM GMT

"മരണവീട്ടിൽ പോകുന്നത് നാടിന്റെ സംസ്‌കാരം, മറ്റ് കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല"

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായ വിജയൻ. പ്രവാസ ലോകത്തുണ്ടായതിൽ ഏറ്റവും വലുതെന്ന് ദുരന്തത്തെ വിശേഷിപ്പിച്ച മുഖ്യമന്ത്രി ദുരന്തത്തിൽ കുവൈത്ത് ഫല പ്രദമായി ഇടപെട്ടുവെന്നും കൂട്ടിച്ചേർത്തു. ലോകകേരള സഭയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് മുഖ്യമന്ത്രി ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനമറിയിച്ചത്.

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈത്ത് യാത്ര വിലക്കിയ കേന്ദ്രനടപടിയെ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അപലപിച്ചു. മരണവീട്ടിൽ പോകുന്നത് നാടിന്റെ സംസ്‌കാരമാണെന്നും സർക്കാർ സ്വീകരിച്ച നിലപാട് ഔചിത്യപരമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

"പരിക്കേറ്റ് കിടക്കുന്നവരെ കാണുക എന്നതടക്കമുള്ള കാര്യങ്ങൾക്കാണ് മന്ത്രിയെ അയച്ചത്. മരണവീട്ടിൽ പോകുന്നത് നാടിന്റെ സംസ്‌കാരമാണ്. ഇതൊക്കെ എല്ലാവരും ചെയ്യുന്നതുമാണ്. ക്ലിയറൻസ് ഇല്ല എന്നായിരുന്നു കേന്ദ്രം നൽകിയ മറുപടി. കേന്ദ്രനടപടിയുടെ ഔചിത്യവും അനൗചിത്യവുമൊന്നും ഇപ്പോൾ പറയുന്നില്ല ദുരന്തത്തിൽ കുവൈത്ത് സർക്കാർ കാര്യമായി തന്നെ ഇടപെട്ടു. പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കുവൈത്ത് സർക്കാർ പരിശോധിക്കുമെന്നാണ് കരുതുന്നത്. മതിയായ നഷ്ടപരിഹാരം ലഭിക്കുമെന്ന ഉറപ്പ് വേണം. നഷ്ടപരിഹാരം നൽകാൻ ബാധ്യതപ്പെട്ടവർ ഉണ്ടെങ്കിൽ അതും വാങ്ങി നൽകണം. ഇതിന് കുവൈത്ത് സർക്കാർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ ഇടപെടണം". മുഖ്യമന്ത്രി പറഞ്ഞു.

Similar Posts