Kerala
governor, cm pinarayi vijayan cuba visit political pilgrimage -governor

ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ

Kerala

'ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനം'; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

Web Desk
|
19 Jun 2023 9:13 AM GMT

സർക്കാർ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യൂബയിലേക്കുള്ള മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും പോക്ക് രാഷ്ട്രീയ തീർത്ഥാടനമാണെന്നായിരുന്നു ഗവർണറുടെ വിമർശനം. ക്യൂബയുമായി ആരോഗ്യ മേഖലയിൽ സഹകരണത്തിനാണ് ശ്രമിക്കുന്നത്. ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിനാണ്, കേരള ഖജനാവിൽ നിന്ന് പണം ചിലവാക്കി അവിടെയാണ് ആരോഗ്യ മേഖലയിൽ സഹകരണത്തിന് പോകുന്നത്. ഇതിലൂടെ ജനങ്ങളുടെ പണം ധൂർത്തടിക്കുകയാണെന്നും ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ഗവർണർ ചോദിച്ചു.

സർക്കാർ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഭയമാണ് എല്ലാ മേഖലകളിലുമുള്ളത്. കേരളത്തിൽ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം.

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി വെച്ചാണ് സർക്കാർ കളിക്കുന്നത്. കേരള സർവ്വകലാശാലയിൽ നടക്കുന്നത് കുത്തഴിഞ്ഞ ഭരണ സംവിധാനമാണെന്നും ഗവർണർ പറഞ്ഞു. യോഗ്യത ഇല്ലാത്ത ഒരാൾക്ക് അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകി. ഉന്നത വിദ്യാഭ്യാസ മേഖല തകർന്ന അവസ്ഥയിലാണിപ്പോൾ. കേരളത്തിലെ കുട്ടികൾ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറം നാടുകളിലേക്ക് പോകുന്നു. ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തരിപ്പണമാക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.


Similar Posts