Kerala
CM Pinarayi Vijayan defends the attack on the journalist by his bodyguard
Kerala

'എന്റെ സുരക്ഷയാണ് ഗൺമാന്റെ ജോലി'; അംഗരക്ഷകൻ മാധ്യമപ്രവർത്തകനെ ആക്രമിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

Web Desk
|
16 Dec 2023 6:24 AM GMT

''നാടിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ചാടിവീണു സമരം നടത്തുമോ? നാടിനു വേണ്ടി ചെയ്യുന്നത് മാധ്യമങ്ങൾ കാണുന്നില്ല..''

ആലപ്പുഴ: മാധ്യമപ്രവർത്തകനെ അംഗരക്ഷകൻ ആക്രമിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ സുരക്ഷയാണ് അംഗരക്ഷകരുടെ ജോലിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൊലീസ് തടയുന്നതേ കണ്ടുള്ളൂ. ആക്രമിക്കുന്നത് കണ്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. നാടിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ചാടിവീണു സമരം നടത്തുമോ? നാടിനു വേണ്ടി ചെയ്യുന്നത് മാധ്യമങ്ങൾ കാണുന്നില്ല. മാധ്യമങ്ങൾ നാടിനു വേണ്ടി നല്ലത് ചെയ്യുമെന്ന് പറയും. പക്ഷെ, ചെയ്യില്ല. ഇത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മാത്യു കുഴൽനാടനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാം നേരത്തെ പറഞ്ഞതാണ്. തോട്ടപ്പള്ളിയിൽ നടക്കുന്നത് വികസനപ്രവർത്തനമാണ്. അവിടുന്ന് മണൽ നൽകുന്നത് പൊതുമേഖല സ്ഥാപനത്തിനാണ്. ഒരു സ്വകാര്യ കമ്പനിക്കും മണൽ നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Summary: CM Pinarayi Vijayan defends the attack on the journalist by his bodyguard

Similar Posts