Kerala
ഈ കാണിച്ചതിനെ പറ്റി ഇപ്പൊ ഞാൻ പറയുന്നില്ല; ചെണ്ടകൊട്ടിൽ അസ്വസ്ഥനായി പ്രസംഗം നിർത്തി മുഖ്യമന്ത്രി
Kerala

''ഈ കാണിച്ചതിനെ പറ്റി ഇപ്പൊ ഞാൻ പറയുന്നില്ല''; ചെണ്ടകൊട്ടിൽ അസ്വസ്ഥനായി പ്രസംഗം നിർത്തി മുഖ്യമന്ത്രി

Web Desk
|
1 July 2022 1:29 PM GMT

അടുത്ത 25 വർഷം കൊണ്ട് നമ്മുടെ നാടിനെ വികസിത, മധ്യവരുമാന രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യംവച്ചുകൊണ്ടാണ് കാര്യങ്ങൾ നീക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പ്രസംഗത്തിനിടെ ചെണ്ടകൊട്ടിൽ അസ്വസ്ഥനായി പ്രസംഗം നിർത്തി മുഖ്യമന്ത്രി. സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള 'മെഡിസെപ്' ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഇത്. സംസാരം നിർത്തിവച്ച് ചെണ്ടകൊട്ട് അവസാനിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി സംസാരം തുടർന്നത്.

പ്രസംഗത്തിനിടെ ചെണ്ടകൊട്ടിയത് ഉച്ചത്തിലായതോടെ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:

''എന്റെ സംസാരമല്ല ഇപ്പോൾ നിങ്ങൾ കേൾക്കുന്നത്, ആ ഡ്രമ്മിന്റെ മുട്ടലായതുകൊണ്ട് കുറച്ചുനേരം ഞാൻ നിർത്താം. ആ ഡ്രമ്മിന്റെ മുട്ടൽ കഴിയട്ടെ. എന്നിട്ടു സംസാരിക്കാം.''

തുടർന്നു കുറച്ചുനേരം സംസാരം നിർത്തിവച്ചു. അധികൃതർ ഇടപെട്ട് ചെണ്ടകൊട്ടും അവസാനിപ്പിതോടെ ഇപ്പോൾ ഈ കാണിച്ചതിനെപ്പറ്റി ഇപ്പോൾ ഞാൻ പറയുന്നില്ല എന്നു പറഞ്ഞ് സംസാരം തുടരുകയായിരുന്നു അദ്ദേഹം.

ക്ഷേമപ്രവർത്തനങ്ങളിൽനിന്ന് സർക്കാർ പിൻവാങ്ങണം എന്നൊരു വാദഗതി ശക്തമായി ഉയരുന്ന കാലമാണിതെന്നും അതിന്റെ അലയൊലികൾ നമ്മുടെ രാജ്യത്തും നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു. വ്യത്യസ്തമായ ബദൽ കേരളത്തിൽ പലരംഗത്തും നടപ്പാക്കപ്പെടുന്നു. ആ ബദൽ നയം തന്നെയാണ് ഇതിലും നടപ്പാക്കുന്നത്. ഒരു നവകേരള നിർമിതിക്കു വേണ്ടിയാണ് നാം ശ്രമിക്കുന്നത്. അത് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 25 വർഷം കൊണ്ട് നമ്മുടെ നാടിനെ വികസിത, മധ്യവരുമാന രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിന്റെ തോതിലേക്ക് ഉയർത്തുക എന്ന ലക്ഷ്യംവച്ചുകൊണ്ടാണ് നമ്മൾ കാര്യങ്ങൾ നീക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ 30 ലക്ഷത്തിലധികം ആളുകൾക്കാണ് പദ്ധതിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. പാർട്‌ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട്‌ടൈം അധ്യാപകർ, എയ്ഡഡ് സ്‌കൂളുകളിലേത് ഉൾപ്പെടെയുള്ള അധ്യപക-അനധ്യാപക ജീവനക്കാർ, പെൻഷൻ, കുടുംബ പെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും ഈ പദ്ധതിയുടെ ഭാഗമാകും. സംസ്ഥാന സർക്കാരിനു കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

Summary: The Kerala chief minister Pinarayi Vijayan stopped his സ്പീച്, getting angry at drum-beating in Medisep launching function

Similar Posts