യുഎഇ കോൺസുലർ ജനറലുമായി ക്ലിഫ് ഹൗസിൽ നടന്ന ചർച്ച ഔദ്യോഗികമെന്ന് മുഖ്യമന്ത്രി
|എത്ര തവണ കൂടിക്കാഴ്ച നടത്തി, എന്തൊക്കെ വിഷയങ്ങൾ ചർച്ച ചെയ്തു എന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല.
തിരുവനന്തപുരം: യുഎഇ കോണ്‍സിലേറ്റ് ജനറലുമായും ഷാര്‍ജ ഭരണാധികാരിയുമായും ക്ലിഫ് ഹൗസില്‍ വെച്ച് നടന്ന ചര്‍ച്ചകള്‍ ഔദ്യോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സനീഷ് കുമാര്‍ ജോസഫിന്റെ ചോദ്യത്തിനാണ് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത്. 2016-20 കാലയളവില്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചകള്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു.
ഷാര്‍ജ ഭരണാധികാരിയെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലെത്തിച്ചെന്ന സ്വപ്‌ന സുരേഷിന്റെ പ്രധാന ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ചോദ്യത്തിന് മുന്‍ കൂട്ടി നിശ്ചയിച്ച റൂട്ട് പ്രകാരമായിരുന്നു 2017 സെപ്റ്റംബര്‍ 27ന് യാത്രയെന്നും മുഖ്യന്ത്രി രേഖാമൂലം മറുപടി നല്‍കി. അതേസമയം, എത്ര തവണ കൂടിക്കാഴ്ച നടത്തി, എന്തൊക്കെ വിഷയങ്ങൾ ചർച്ച ചെയ്തു എന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല.