സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന്
|പദ്ധതിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും
സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് ആരംഭിക്കും. ആദ്യ യോഗം തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് ചേരുന്നത്. പദ്ധതിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും.
സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷത്തിന്‍റയും പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് സമവായ ശ്രമവുമായി മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ പൗരപ്രമുഖരുടെ യോഗം ഇന്ന് രാവിലെ 11 ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സിൽവർ ലൈൻ ബാധിക്കുന്ന 11 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തിയാണ് വിശദീകരണ യോഗങ്ങൾ നടത്തുന്നത്.
അടുത്തയാഴ്ച കൊച്ചിയിലും അതിനടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും യോഗം ചേരും. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും. കെ റെയില്‍ വരേണ്യവര്‍ഗത്തിന്‍റെ പദ്ധതിയാണെന്ന് പ്രതിപക്ഷ വിമര്‍ശനത്തിനും മുഖ്യമന്ത്രിയുടെ മറുപടിയുണ്ടാകും. പൗരപ്രമുഖരുടെ യോഗങ്ങള്‍ക്ക് ശേഷം ഈ മാസം പകുതിയോടെ രാഷ്ട്രീയ പാര്‍ട്ടികളുടേയും ജനപ്രതിനിധികളുടേയും യോഗവും ചേരാനാണ് സര്‍ക്കാര്‍ ആലോചന.