Kerala
Kerala
കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
|23 July 2023 5:38 AM GMT
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അധ്യക്ഷനാകും
തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്.
നാളെ വൈകിട്ട് നാലിന് അയ്യങ്കാളി ഹാളിലാണ് അനുസ്മരണ ചടങ്ങ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ എതിർപാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ മറ്റൊരു പാർട്ടിയിലെ പ്രധാന അംഗം പങ്കെടുക്കുന്നത്.
അതേസമയം എം.സി റോഡിന് ഉമ്മൻ ചാണ്ടി റോഡ് എന്ന് പേരിടണം എന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് വി.എം സുധീരൻ രംഗത്തെത്തി. എം.സി റോഡ് ഭാവിയിൽ ഒസി റോഡ് എന്ന് അറിയപ്പെടത്തെ എന്നാണ് സുധീരൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത്. ഇതിനാവശ്യമായ നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.