Kerala
ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ഹരജിക്കാരന്റെ അഭിഭാഷകന് ലോകായുക്തയുടെ രൂക്ഷ വിമർശനം
Kerala

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ഹരജിക്കാരന്റെ അഭിഭാഷകന് ലോകായുക്തയുടെ രൂക്ഷ വിമർശനം

Web Desk
|
11 Aug 2023 12:12 PM GMT

ഹരജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ നൽകിയ ഇടക്കാല ഹർജിയാണ് തള്ളിയത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ പരാതിക്കാരന്റെ ഇടക്കാല ഹരജി തള്ളി. ഹരജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ നൽകിയ ഇടക്കാല ഹർജിയാണ് തള്ളിയത്. പരാതിക്കാരന്റെ അഭിഭാഷകനെ ലോകായുക്ത രൂക്ഷമായി വിമർശിച്ചു. അഭിഭാഷകൻ പുച്ഛഭാവത്തോടെയാണ് കോടതിയെ അഭിസംബോധന ചെയ്തതെന്ന് ഉപലോകായുക്ത ബാബു മാത്യു പി ജോസഫ് പറഞ്ഞു.

ഇത്രയും മോശം വാദം താൻ മുമ്പ് കേട്ടിട്ടില്ലെന്നും അഭിഭാഷകൻ പുച്ഛഭാവത്തോടെയാണ് കോടതിയെ അഭിസംബോധന ചെയ്തതെന്ന് ഉപലോകായുക്ത വിമർശിച്ചു. വക്കീൽ കോട്ടിട്ട സമയത്തോളം വക്കീലായി പ്രവർത്തിക്കണം ലോകായുക്ത സിറിയക് ജോസഫ് പറഞ്ഞു. ഏത് കേസ് ആണെങ്കിലും തീരുമാനം മെറിറ്റ് അനുസരിച്ച് ആയിരിക്കും, മാധ്യമങ്ങൾ പറയുന്നതിനനുസരിച്ച് വിധി പറയാൻ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. മുമ്പ് നൽകിയ ഇടക്കാല ഉത്തരവുകളിൽ വ്യക്തത ആവശ്യപ്പെട്ട് നൽകിയ ഇടക്കാല ഹർജി തള്ളി. അതോടൊപ്പം തന്നെ പ്രധാനവാദം പൂർത്തിയായി. കേസ് വിധി പറയാൻ മാറ്റി.

Similar Posts