Kerala
പ്രതിരോധത്തിൽ കേരള മാതൃക തെറ്റെങ്കിൽ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത്? വിമർശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
Kerala

പ്രതിരോധത്തിൽ കേരള മാതൃക തെറ്റെങ്കിൽ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത്? വിമർശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Web Desk
|
27 Aug 2021 3:50 AM GMT

രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലർ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ എഴുതി

കോവിഡ് പ്രതിരോധം പാളിയെന്ന പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലർ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ എഴുതി.

പ്രതിരോധത്തിൽ കേരള മാതൃക തെറ്റെങ്കിൽ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത്? വിമർശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി. മഹാമാരിയെ പ്രതിരോധിക്കാൻ സംസ്ഥാനത്തിന്‍റെ കഴിവിലും ഉപരിയായി പ്രവർത്തിച്ചു. ഇത് വീഴ്ചയെങ്കിൽ ആ വീഴ്ചയിൽ അഭിമാനിക്കുന്നുവെന്നും ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പറയുന്നു.

സര്‍ക്കാരിന്‍റെ നൂറാം ദിനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്. രാജ്യത്തെ മരണനിരക്കിന്‍റെ മൂന്നില്‍ ഒന്ന് മാത്രമാണ് കേരളത്തിലുണ്ടാകുന്നത്. ആയിരക്കണക്കിന് ശവശരീരങ്ങള്‍ അനാഥപ്രേതങ്ങളെപ്പോലെ നദികളില്‍ ഒഴുകിക്കിടക്കുന്ന സ്ഥിതി കേരളത്തിലുണ്ടായിട്ടില്ല. മരണപ്പെട്ട ഒരാളെപ്പോലും തിരിച്ചറിയാതിരുന്നിട്ടില്ല. ഒരു മൃതദേഹവും അപമാനിക്കപ്പെട്ടിട്ടില്ല. കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ടുകൊണ്ട് തയ്യാറെടുപ്പുകള്‍ നടത്തിയതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കുവരെ ഓക്സിജന്‍ നല്‍കാന്‍ കേരളത്തിനായതെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നു.

Similar Posts