Kerala
മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നു; സ്വപ്ന സുരേഷ് കോടതിയില്‍
Kerala

'മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നു'; സ്വപ്ന സുരേഷ് കോടതിയില്‍

Web Desk
|
13 Jun 2022 8:29 AM GMT

സംസ്ഥാന പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാല്‍ പൊലീസ് സംരക്ഷണം വേണ്ടെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് കോടതിയിൽ മൊഴി നല്‍കി. സംസ്ഥാന പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാല്‍ പൊലീസ് സംരക്ഷണം വേണ്ടെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞു. എ.ഡി.ജി.പി അജിത്കുമാര്‍ ഷാജ് കിരണിനെ പലതവണ വിളിച്ചതായുള്ള തെളിവുകള്‍ പുറത്ത് വന്നെന്നും ഏജന്‍റിനെ പോലെ അജിത്കുമാര്‍ പ്രവർത്തിച്ചതെന്നും ഇടനിലക്കാരനെ അയച്ച് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും സ്വപ്ന പറഞ്ഞു.

സ്വപ്ന നൽകിയ രഹസ്യമൊഴി ഇ.ഡിക്ക് കൈമാറി. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സ്വപ്നയുടെ രഹസ്യമൊഴി കൈമാറിയത്. നേരത്തെ രഹസ്യ മൊഴി ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നൽകിയിരുന്നു.

അതേസമയം പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജി സ്വപ്ന പിൻവലിച്ചു. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പൊലീസ് സുരക്ഷയ്ക്ക് പകരം ഇ.ഡി സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപന് കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ വ്യക്തികൾക്ക് കേന്ദ്ര സുരക്ഷ നൽകുന്നതിൽ പരിമതിയുണ്ടെന്നായിരുന്നു ഇ.ഡിയുടെ ഭാഗം.

Similar Posts