സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരും; പത്തനംതിട്ടയിൽ ഓറഞ്ച് അലെര്‍ട്ട്
|ഒന്‍പത് ജില്ലകളിൽ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ടയിൽ ഓറഞ്ച് അലെര്‍ട്ടും ഒന്‍പത് ജില്ലകളിൽ യെല്ലോ അലെര്‍ട്ടും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് നൽകിയത്.
തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴിയും കർണാടക മേഖല വരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നതിന്റെ സ്വാധീനഫലമായി വരുന്ന ഒരാഴ്ച സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മോശം കാലാവസ്ഥയായതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Summary: The Central Meteorological Department forecasts heavy rainfall to continue in Kerala today and tomorrow