Kerala
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം: അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത, സമരം ശക്തമാക്കുമെന്ന് ഖനന വിരുദ്ധ ഏകോപനസമിതി
Kerala

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം: അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത, സമരം ശക്തമാക്കുമെന്ന് ഖനന വിരുദ്ധ ഏകോപനസമിതി

ijas
|
13 Nov 2021 1:51 AM GMT

യഥാർഥ കണക്കുകൾ മറച്ചുവെച്ചാണ് കരിമണൽ ഖനനം തുടരുന്നതെന്ന് ഖനന വിരുദ്ധ ഏകോപനസമിതി വൈസ് ചെയർമാൻ ബി ഭദ്രൻ

തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെതിരായ സമരം കൂടുതൽ ശക്തമാക്കുമെന്ന് കരിമണൽ ഖനന വിരുദ്ധ ഏകോപനസമിതി. ഖനനത്തിന് പിന്നിൽ വൻ അഴിമതിയാണെന്ന പരാതിയിൽ കഴമ്പുള്ളതുകൊണ്ടാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും സമരസമിതി വൈസ് ചെയർമാൻ ബി ഭദ്രൻ പറഞ്ഞു.

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ദിവസം ലോകായുക്ത ഉത്തരവിട്ടിരുന്നു. മത്സ്യബന്ധന തൊഴിലാളി യൂണിയൻ പ്രസിഡന്‍റ് എസ്.സീതിലാലിന്‍റെ പരാതിയിലായിരുന്നു നടപടി. അനുകൂലമായ ഉത്തരവ് വന്ന സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കരിമണൽ ഖനന വിരുദ്ധ ഏകോപനസമിതിയുടെ തീരുമാനം. യഥാർഥ കണക്കുകൾ മറച്ചുവെച്ചാണ് കരിമണൽ ഖനനം തുടരുന്നതെന്നും ഏകോപനസമിതി വൈസ് ചെയർമാൻ ബി ഭദ്രൻ പറഞ്ഞു. പൊഴിമുറിക്കുന്നതിന്‍റെ മറവിൽ കരിമണൽ കടത്തുന്നുവെന്നാരോപിച്ച് നടത്തുന്ന സമരം 155 ദിവസം പിന്നിട്ടു.

Related Tags :
Similar Posts