Kerala
highcourt, sslc, high court
Kerala

കൊച്ചി എംജി റോഡിലെ കാനകൾ ഉടൻ സ്ലാബിടണം; കാൽനടക്കാരുടെ സുരക്ഷയിൽ ഒത്തുതീർപ്പില്ലെന്ന് ഹൈക്കോടതി

Web Desk
|
2 Jun 2023 11:06 AM GMT

എംജി റോഡിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഇക്കാര്യം പിഡബ്ള്യുഡി പരിശോധിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്.

കൊച്ചി: കാൽനടയാത്രക്കാരുടെ സുരക്ഷയിൽ ഒത്തുതീർപ്പില്ലെന്ന് ഹൈക്കോടതി. കൊച്ചി എംജി റോഡിലെ തുറന്നുവെച്ചിരുക്കുന്ന കാനകൾ ഉടൻ സ്ലാബിട്ട് മൂടണമെന്ന് കോടതി നിർദേശിച്ചു. എംജി റോഡിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഇക്കാര്യം പിഡബ്ള്യുഡി പരിശോധിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്.

സ്ലാബുകൾ തുറന്ന കാനകളിൽ വീണു കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നടപടി. എംജി റോഡിൽ വിശദമായ പരിശോധന നടത്തി സ്ലാബുകൾ ഉറപ്പാക്കണമെന്ന് കോടതി പിഡബ്ള്യുഡിയോട് നിർദേശിച്ചു.

സ്ലാബുകൾ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ കോടതി സഹായം കോർപറേഷൻ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

Similar Posts