Kerala
coconut price kerala budget 2023

തേങ്ങ

Kerala

തേങ്ങയുടെ താങ്ങുവില 34 രൂപയാക്കി; നാളികേര വികസനത്തിന് 68.95 കോടി

Web Desk
|
3 Feb 2023 4:51 AM GMT

32 രൂപയിൽ നിന്നാണ് 34 രൂപയാക്കി ഉയർത്തിയത്

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ നാളികേര വികസനത്തിനായി 68.95 കോടി രൂപ വകയിരുത്തി. തേങ്ങയുടെ താങ്ങുവില 34 രൂപയാക്കി. 32 രൂപയില്‍ നിന്നാണ് 34 രൂപയാക്കി ഉയര്‍ത്തിയത്.

കാര്‍ഷിക മേഖലക്കായി ഈ വര്‍ഷം 156.3 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. ഇതില്‍ 95.10 കോടി നെല്‍കൃഷിക്കായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങൾക്കായി 4.6 കോടിയും വിള ഇൻഷുറൻസിന് 31 കോടിയും അനുവദിച്ചു. കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി 17 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണ് - ജല വികസനത്തിനായി 87.75 കോടിയും ക്ഷീരവകുപ്പിന് 114 കോടി രൂപയും വകയിരുത്തി. മൃഗചികിത്സ മെച്ചപ്പെടുത്തുന്നതിനായി 41 കോടി അനുവദിച്ചു.

കൊല്ലം, കാസർകോട് ജില്ലകളിൽ പെറ്റ് ഫുഡ് കമ്പനിക്കായി 20 കോടി, ഉൾനാടൻ മത്സ്യബന്ധനത്തിനായി 5 കോടി, ശുചിത്വ സാഗരം പദ്ധതി- 5.5 കോടി, മത്സ്യത്തൊഴിലാളിക്ക് സഹായം ലഭ്യമാക്കുന്ന സമ്പാദ്യസമാശ്വാസ പദ്ധതിക്കായി 27 കോടി എന്നിവയാണ് ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങള്‍. വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി 50.85 കോടി രൂപ മാറ്റിവെച്ചു.

അതിജീവനത്തിന്‍റെയും വീണ്ടെടുപ്പിന്‍റെയും പ്രതീക്ഷകൾ യാഥാർഥ്യമായ വർഷമാണിതെന്ന് ധനമന്ത്രി പറഞ്ഞു. നോട്ട് നിരോധനം അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞു. കാർഷിക വ്യവസായ മേഖലയിലെ വളർച്ച സമീപ കാലത്ത് ഇതാദ്യമാണ്. കാര്‍ഷിക മേഖലയില്‍ 6.7 ശതമാനം വളര്‍ച്ചയുണ്ടായി. ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച് ഉത്പാദനവും അതുവഴി വരുമാനവും വർധിപ്പിക്കുക എന്നതാണ് ഇടത് സർക്കാരിന്‍റെ നയം. തനത് വരുമാനവും കൂടി. വ്യവസായ മേഖലയിൽ ഉൽപന്ന നിർമാണ മേഖലയിൽ വളർച്ച ഉണ്ടായി. തനത് വരുമാനം 68,803.5 കോടിയായെന്നും ധനമന്ത്രി പറഞ്ഞു.

Related Tags :
Similar Posts