കാസർഗോഡ് ജില്ലയിൽ പൊതുപരിപാടികൾ നിരോധിച്ച കലക്ടറുടെ ഉത്തരവ് റദ്ദ് ചെയ്തു
|പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയ കളക്ടറുടെ ഉത്തരവ് കാരണം കാസർകോട് നാളെ ആരംഭിക്കുന്ന സി.പിഎം ജില്ലാ സമ്മേളനം അനിശ്ചിതത്വത്തിലായിരുന്നു
കാസർഗോഡ് ജില്ലയിൽ പൊതു പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയ ജില്ലാ കലക്ടറടുടെ ഉത്തരവ് റദ്ദ് ചെയ്തു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ വരുത്താനുള്ള തീരുമാന പ്രകാരമാണ് ഉത്തരവ് റദ്ദ് ചെയ്തതെന്ന് കലക്ടർ വ്യക്തമാക്കി. പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയ കളക്ടറുടെ ഉത്തരവ് കാരണം കാസർകോട് നാളെ ആരംഭിക്കുന്ന സി.പിഎം ജില്ലാ സമ്മേളനം അനിശ്ചിതത്വത്തിലായിരുന്നു.
നാളെ സി.പിഎം കാസർഗോഡ് ജില്ലാ സമ്മേളനം നടക്കാനിരിക്കെയായിരുന്നു കലക്ടർ പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പിന്നീട് കലക്ടർ ഉത്തരവ് പിൻവലിക്കുകയായിരുന്നു. കാസർഗോഡ് ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് പൊതു പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ടിപിആർ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്. മുമ്പ് തീരുമാനിച്ച പരിപാടികൾ നടക്കാനുണ്ടെങ്കിൽ അത് മാറ്റിവെക്കാനും കലക്ടർ നിർദേശിച്ചിരുന്നു.